ദൈനംദിന പ്രാര്‍ത്ഥനകള്‍


അത്തിക്കളം കുടുംബകൂട്ടായ്മ പ്രാര്‍ത്ഥന
വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
കുരിശടയാളം, ചെറുത്
കുരിശടയാളം, വലുത്
ത്രിത്വസ്തുതി
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
നന്‍മനിറഞ്ഞ മറിയം
പരിശുദ്ധാത്മാവിനോടുളള പ്രാർത്ഥന
സാധാരണ ത്രികാലജപം
വിശുദ്ധവാര ത്രികാലജപം
പെസഹാക്കാല ത്രികാലജപം
വിശ്വാസപ്രമാണം
കുമ്പസാരത്തിനുള്ള ജപം
മനസ്താപപ്രകരണം
പരിശുദ്ധരാജ്ഞി (രാജകന്യകേ)
എത്രയും ദയയുള്ള മാതാവേ
അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന
ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന
വിശുദ്ധ മിഖായേലിനോടുള്ള ജപം
മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന
സമാധാന പ്രാര്‍ത്ഥന
അൽഫോൻസാമ്മയുടെ പ്രാർത്ഥന
വിശുദ്ധ കുറിയാക്കോസ് ചാവറയോടുള്ള പ്രാര്‍ത്ഥന
യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന
കുടുംബവിശുദ്ധീ കരണത്തിന് പ്രാര്‍ത്ഥന
കുടുംബപ്രതിഷ്ഠ ജപം_01
കുടുംബ പ്രതിഷ്ടാ ജപം_02
കരുണയുടെ ജപം
മാതാപിതാക്കളുടെ പ്രാര്‍ത്ഥന
കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന
തിരുഹൃദയ ജപമാല
മാതാവിന്‍റെ ജപമാല
കരുണയുടെ ജപമാല
മാര്‍ യൗസേപ്പു പിതാവിനോടുള്ള ജപം
മരിച്ചവിശ്വാസികളുടെ പ്രാര്‍ത്ഥന
കുരിശിന്‍റെ വഴി
ചെറിയ ഒപ്പീസ്

അത്തിക്കളം കുടുംബകൂട്ടായ്മയില്‍പ്പെട്ട ഓരോ ഭവനത്തിലും ചൊല്ലേണ്ട പ്രാര്‍ത്ഥന


GO BACK TO THE LIST

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, ഞങ്ങളങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, അങ്ങേയ്ക്കു നന്ദി പറയുന്നു. ത്രിത്വയ്ക പ്രതിഫലനമായ നസ്രത്തിലെ തിരുക്കുടുംബ മാതൃകയില്‍ അത്തിക്കളം കുടുംബക്കൂട്ടായ്മയില്‍ പ്പെട്ട ഓരോ കുടുംബവും ജീവിക്കുവാന്‍ ഇടയാക്കണമേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ കുടുംബക്കൂട്ടായ്മയില്‍ പ്പെട്ട എല്ലാവരേയും ഞങ്ങളുടെ രക്ഷകനായ ഈശോയെ, അങ്ങയുടെ പക്കല്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്നും വേര്‍പെട്ടുപോയ പ്രിയപ്പെട്ടവര്‍ക്ക് സ്വര്‍ഗ്ഗസൗഭാഗ്യം നല്‍കി അനുഗ്രഹിക്കണമെ. ഞങ്ങളെ എല്ലാവരെയും പ്രത്യേകിച്ച് രോഗാവസ്ഥയിലായിരിക്കുന്നവരെയും പ്രായാധിക്യത്താല്‍ ക്ലേശിക്കുന്നവരെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നരെയും അങ്ങ് കാത്തു പരിപാലിക്കണമെ. ഞങ്ങളുടെ യുവതിയുവാക്കളെയും കുഞ്ഞുമക്കളെയും അങ്ങയുടെ കരവലയത്തില്‍ സംരക്ഷിച്ച് വിശ്വാസത്തിലും വിശൂദ്ധിയിലും വളര്‍ത്തണമെ.

ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച ഉത്തമ കുടുംബങ്ങള്‍ പടുത്തുയര്‍ത്തുവാന്‍ ഞങ്ങളുടെ യുവതിയുവാക്കളെ പ്രാപ്തരാക്കണമെ. ഞങ്ങളുടെ കുടുംബങ്ങളില്‍ നിന്നും പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും ധാരാളം ദൈവവിളികള്‍ ഉണ്ടാകുവാന്‍ ഇടായാക്കണമെ. പരസ്പര സ്നേഹം, വിശ്വസ്തത, സത്യസന്ധത, ക്ഷമ, അദ്ധ്വാനശീലം, സഹായശീലം, അനുകമ്പ, എളിമ, സൗമ്യത, സഹിഷ്ണുത തുടങ്ങിയ പുണ്യങ്ങള്‍ അനുദിന ജീവിതത്തില്‍ പാലിക്കുവാനും വളര്‍ത്തുവാനും ഞങ്ങളെ സഹായിക്കണമെ. അസൂയ, വിദ്വേഷം, കോപം, വൈരാഗ്യം, എഷണി, ദുര്‍വ്യയം, ദ്രവ്യാഗ്രഹം, ദുരാഗ്രഹം, സംശയം മുതലായ ദുശ്ശീലങ്ങളില്‍ നിന്നും ഞങ്ങളെ അകറ്റി നിര്‍ത്തേണമെ. ആഴമായ ക്രൈസ്തവവിശ്വാസത്തില്‍ വളര്‍ന്നുവരുവാനും വിടിനും നാടിനും താങ്ങും തണാലുമായിരിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമെ. മാതൃകാപരമായ ക്രൈസ്തവ ജീവിതം നയിച്ച് നല്ല മരണത്തിലൂടെ സ്വര്‍ഗ്ഗത്തിലെത്തിച്ചേരുവാന്‍ ഞങ്ങളെ ഓരോയ്ത്തരേയും പ്രാപ്തരാക്കുകയും ചെയ്യണമെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവെ, നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ മാതൃകയില്‍ ഞങ്ങളുടെ കുടുംബങ്ങളും യേശുവിന്‍റെ ഭവനങ്ങളായിത്തീരുവാന്‍ മാധ്യസ്ഥ്യം വഹിക്കണമേ. ആമ്മേന്‍.



GO BACK TO THE LIST

വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കേണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളേണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്‍റെ മഹനീയ മുദ്ര പതിപ്പിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകതന്ത്രങ്ങളില്‍ നിന്നും സംരഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്‍റെ മകുടവും ആയിത്തീരട്ടെ. ആമ്മേന്‍.



GO BACK TO THE LIST

GO BACK TO THE LIST

കുരിശടയാളം, വലുത്

വിശുദ്ധ കുരിശിന്‍റെ അടയാളത്താല്‍/ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും/ ഞങ്ങളെ രക്ഷിക്കണമേ/ ഞങ്ങളുടെ തമ്പുരാനെ/ പിതാവിന്‍റെയും പുത്രന്‍റെയും/പരിശുദ്ധാത്മാവിന്‍റെയും/ നാമത്തില്‍. ആമ്മേന്‍.


GO BACK TO THE LIST

ത്രിത്വസ്തുതി

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.


GO BACK TO THE LIST

യേശു പഠിപ്പിച്ച പ്രാര്‍ത്ഥന (സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ)

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ്‌ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ. അങ്ങു‍വേണ്ട ആഹാരം ഇന്നു‍ ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട്‌ തെറ്റു ചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്‍മയില്‍ നിന്നും‍ ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍ (ലൂക്കാ 11:2-4, മത്താ. 6:9-15)..


GO BACK TO THE LIST

നന്‍മനിറഞ്ഞ മറിയം

നന്‍മനിറഞ്ഞ മറിയമെ സ്വസ്തി! കര്‍ത്താവ്‌ അങ്ങയോടുകൂടെ, സ്ത്രീകളില്‍ അങ്ങ്‌ അനുഗ്രഹിക്കപ്പെട്ടവളാകുന്നു‍. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു‍ (ലൂക്കാ 1:28, 1:42-43).

പരിശുദ്ധ മറിയമേ; തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിക്കണമെ, ആമ്മേന്‍.


GO BACK TO THE LIST

പരിശുദ്ധാത്മാവിനോടുളള പ്രാർത്ഥന

പരിശുദ്ധാത്മാവേ എഴുന്നുളളി വരണമേ. അങ്ങേ വെളിവിന്‍റെ കതിരുകൾ ആകാശത്തിന്‍റെ വഴിയെ അയച്ചരുളണമെ. അഗതികളുടെ പിതാവേ, ദാനങ്ങൾ നൽകുന്നവനേ, ഹ്യദയത്തിന്‍റെ പ്രകാശമേ! എഴുന്നുളളി വരണമേ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമുളള വിരുന്നേ, മധുരമുളള തണുപ്പേ, അലച്ചിലിൽ സുഖമേ, ഉഷ്ണത്തിൽ തണുപ്പേ, കരച്ചിലിൽ സ്വൈര്യമേ എഴുന്നള്ളിവരണമെ. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമെ അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്‍റെ ഉളളുകളെ അങ്ങുനിറയ്ക്കണമേ. അങ്ങേ വെളിവു കുടാതെ മനുഷ്യരിൽ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുളളതു കഴുകണമേ, വാടിപ്പോയതു നനയ്ക്കണമേ, മുറിവേറ്റിരിക്കുന്നതു സുഖപ്പെടുത്തണമേ, രോഗപ്പെട്ടതു പൊറുപ്പിക്കണമേ, കടുപ്പമുളളതു മയപ്പെടുത്തണമേ, ആറിപ്പോയതു ചൂടുപിടിപ്പിക്കണമേ, വഴിതെറ്റിപ്പോയതു നേരെയാക്കണമേ അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്കു അങ്ങേ ഏഴു വിശുദ്ധദാനങ്ങൾ നല്കണമേ. ഭാഗ്യമരണവും പുണ്യയോഗ്യതയും നിത്യാനന്ദവും അവിടുന്നു ഞങ്ങൾക്ക് കല്പിച്ചരുളണമേ. ആമ്മേൻ...


GO BACK TO THE LIST

സാധാരണ ത്രികാലജപം

കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു;
പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു. 1 നന്‍മ.
ഇതാ കര്‍ത്താവിന്‍റെ ദാസി!
നിന്‍റെ വചനം പോലെ എന്നി‍ല്‍ സംഭവിക്കട്ടെ. 1 നന്‍മ.
വചനം മാംസമായി,
നമ്മുടെ ഇടയില്‍ വസിച്ചു.
(ലൂക്കാ 1:26-38, യോഹ 1:14) 1 നന്‍മ
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരന്‍റെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ/മാലാഖയുടെ സന്ദേശത്താല്‍/അങ്ങയുടെ പുത്രനായ/ഈശോമിശിഹായുടെ/മനുഷ്യാവതാര വാര്‍ത്ത/അറിഞ്ഞിരിക്കുന്ന ഞങ്ങള്‍/അവിടുത്തെ പീഡാനുഭവവും/കുരിശുമരണവും മുഖേന/ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കുവാന്‍/അനുഗ്രഹിക്കണമെ എന്നു‌/ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി/ അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു‍. ആമ്മേന്‍. (3 ത്രിത്വ)


GO BACK TO THE LIST

വിശുദ്ധവാര ത്രികാലജപം

(വലിയബുധന്‍ സായാഹ്നം മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെ ചൊല്ലേണ്ടത്‌)

മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി
അതേ, അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി;
അതിനാല്‍, ദൈവം അവിടുത്തെ ഉയര്‍ത്തി.
എല്ലാ നാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി (ഫിലി. 2:6-10) 1 സ്വര്‍ഗ്ഗ.

പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ/ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ/ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ട്‌/ കുരിശില്‍ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമെ/ അങ്ങയോടുകൂടി/ എന്നേക്കും/ ജീവിച്ചു വാഴുന്ന/ ഞങ്ങളുടെ കര്‍ത്താവായ/ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.


GO BACK TO THE LIST

പെസഹാക്കാല ത്രികാലജപം

(ഉയിര്‍പ്പു ഞായര്‍ തുടങ്ങി പരിശുദ്ധത്രിത്വത്തിന്‍റെ ഞായര്‍ വരെ ചൊല്ലേണ്ടത്‌)

സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും, അല്ലേലൂയ്യ!
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ
തിരുവുദരത്തില്‍ അവതരിച്ചയാള്‍, അല്ലേലൂയ്യ!
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു‌, അല്ലേലൂയ്യ!
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട്‌ പ്രാര്‍ത്ഥിക്കണമെ, അല്ലേലൂയ്യ!
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, അല്ലേലൂയ്യ!
എന്തെന്നാല്‍ കര്‍ത്താവ്‌ സത്യമായി ഉയിര്‍ത്തെഴുന്നേറ്റു‌. അല്ലേലൂയ!

പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ/അങ്ങയുടെ പുത്രനും/ ഞങ്ങളുടെ കര്‍ത്താവുമായ / ഈശോമിശിഹായുടെ ഉത്ഥാനത്താല്‍/ ലോകത്തെ ആനന്ദിപ്പിക്കുവാന്‍‍/ അങ്ങ്‌ തിരുമനസ്സായല്ലോ/ അവിടുത്തെ മാതാവായ/ കന്യകാമറിയം മുഖേന/ ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍/ അനുഗ്രഹം നല്‍കണമെന്നു‌ അങ്ങയോടു ഞങ്ങള്‍/ അപേക്ഷിക്കുന്നു‍.


GO BACK TO THE LIST

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും/ ആകാശത്തിന്‍റെയും/ ഭൂമിയുടെയും സ്രഷ്ടാവുമായ/ ദൈവത്തില്‍/ ഞാന്‍ വിശ്വസിക്കുന്നു‍. അവിടുത്തെ ഏകപുത്രനും/ നമ്മുടെ കര്‍ത്താവുമായ/ ഈശോമിശിഹായിലും/ ഞാന്‍ വിശ്വസിക്കുന്നു‍./ ഈ പുത്രന്‍/ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി/ കന്യകാമറിയത്തില്‍ നിന്നു പിറന്നു/ പന്തിയോസ്‌ പീലാത്തോസിന്‍റെ കാലത്ത്‌/ പീഡകള്‍ സഹിച്ച്‌/ കുരിശില്‍ തറയ്ക്കപ്പെട്ടു/ മരിച്ച്‌ അടക്കപ്പെട്ടു/ പാതാളങ്ങളില്‍ ഇറങ്ങി/ മരിച്ചവരുടെ ഇടയില്‍ നിന്നും/ മൂന്നാം നാള്‍ ഉയര്‍ത്തു/ സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള/ പിതാവായ ദൈവത്തിന്‍റെ/ വലതുഭാഗത്ത്‌ ഇരിക്കുന്നു‍./ അവിടുന്നു‍/ ജീവിക്കുന്നവരെയും മരിച്ചവരെയും/ വിധിക്കുവാന്‍/ വരുമെന്നും/ ഞാന്‍ വിശ്വസിക്കുന്നു‍./ പരിശുദ്ധാത്മാവിലും/ ഞാന്‍ വിശ്വസിക്കുന്നു‍. വിശുദ്ധ കത്തോലിക്കാ സഭയിലും/ പുണ്യവാന്‍മാ‍രുടെ ഐക്യത്തിലും/ പാപങ്ങളുടെ മോചനത്തിലും/ ശരീരത്തിന്‍റെ ഉയിര്‍പ്പിലും/ നിത്യമായ ജീവിതത്തിലും/ ഞാന്‍ വിശ്വസിക്കുന്നു/ ആമ്മേന്‍!


GO BACK TO THE LIST

കുമ്പസാരത്തിനുള്ള ജപം

സര്‍വ്വശക്തനായ ദൈവത്തോടും/ നിത്യകന്യകയായ പരിശുദ്ധമറിയത്തോടും/ പ്രധാനമാലാഖയായ വിശുദ്ധ മിഖായേലിനോടും/ വിശുദ്ധ സ്നാപകയോഹന്നാനോടും/ അപ്പസ്തോലന്‍മാ‍രായ/ പത്രോസിനോടും/ പൗലോസിനോടും/ സകല വിശുദ്ധരോടും/ പിതാവേ അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു;/ വിചാരത്താലും/ വാക്കാലും പ്രവൃത്തിയാലും/ ഉപേക്ഷയാലും ഞാന്‍ വളരെയേറെ പാപം ചെയ്തുപോയി/ (പിഴയടിക്കുന്നു‍) എന്‍റെ പിഴ/ എന്‍റെ പിഴ, എന്‍റെ വലിയ പിഴ, ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും/ പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും/ വിശുദ്ധ സ്നാപക യോഹന്നാനോടും അപ്പസ്തോലന്‍മാ‍രായ പത്രോസിനോടും/ പൗലോസിനോടും/ സകല വിശുദ്ധരോടും/ സഹോദരരെ നിങ്ങളോടും/ ഞാനപേക്ഷിക്കുന്നു‍. എനിക്കുവേണ്ടി/ നമ്മുടെ കര്‍ത്താവായ ദൈവത്തോട്‌/ പ്രാര്‍ത്ഥിക്കണമെ. ആമ്മേന്‍.


GO BACK TO THE LIST

മനസ്താപപ്രകരണം

എന്‍റെ ദൈവമേ/ ഏറ്റം നല്ലവനും/ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍/ യോഗ്യനുമായ/ അങ്ങേയ്ക്കെതിരായി പാപംചെയ്തുപോയതിനാല്‍/ പൂര്‍ണ്ണഹൃദയത്തോടെ/ ഞാന്‍ മനസ്തപിക്കുകയും/ പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു/ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു‍/ എന്‍റെ പാപങ്ങളാല്‍/ എന്‍റെ ആത്മാവിനെ / അശുദ്ധനാ (യാ)/ ക്കിയതിനാലും/ സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന്‌ അര്‍ഹനായി (അര്‍ഹയായി) ത്തീര്‍ന്ന‍തിനാലും/ ഞാന്‍/ ഖേദിക്കുന്നു‍/ അങ്ങയുടെ പ്രസാദവരസഹായത്താല്‍/ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും/ മേലില്‍ പാപം ചെയ്യുകയില്ലെന്നും ഞാന്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(യാ)യിരിക്കുന്നു‍.


GO BACK TO THE LIST

പരിശുദ്ധരാജ്ഞി (രാജകന്യകേ)

പരിശുദ്ധരാജ്ഞി/ കരുണയുടെ മാതാവേ സ്വസ്തി/ ഞങ്ങളുടെ ജീവനും/ മാധുര്യവും/ ശരണവുമേ/ സ്വസ്തി. ഹവ്വായുടെ പുറംതള്ളപ്പെട്ട/ മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍/ നിലവിളിക്കുന്നു‍. കണ്ണുനീരിന്‍റെ/ ഈ താഴ്‌വരയില്‍ നിന്ന്‌‌/ വിങ്ങിക്കരഞ്ഞ്‌/ അങ്ങേപ്പക്കല്‍/ ഞങ്ങള്‍/ നെടുവീര്‍പ്പിടുന്നു. ആകയാല്‍/ ഞങ്ങളുടെ മദ്ധ്യസ്ഥേ/ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍/ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം/ അങ്ങയുടെ/ ഉദരത്തിന്‍റെ അനുഗ്രഹീതഫലമായ ഈശോയെ/ ഞങ്ങള്‍ക്ക്‌ കാണിച്ചുതരണമേ. കരുണയും വാത്സല്യവും/ മാധുര്യവും/ നിറഞ്ഞ/ കന്യകാമറിയമേ ആമ്മേന്‍.


GO BACK TO THE LIST

എത്രയും ദയയുള്ള മാതാവേ

(വിശുദ്ധ ബര്‍ണാഡിന്‍റെ പ്രാര്‍ത്ഥന)
എത്രയും ദയയുള്ള മാതാവേ/നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌/നിന്‍റെ സഹായം തേടി/നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ഒരുവനെയെങ്കിലും/നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/എന്ന്‌‍ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ദയയുള്ള മാതാവെ/ഈവിശ്വാസത്തില്‍ ധൈര്യപ്പെട്ടു/നിന്‍റെ തൃപ്പാദത്തിങ്കല്‍/ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/പാപിയായ ഞാന്‍/നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌/നിന്‍റെ സന്നിധിയില്‍/നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.


GO BACK TO THE LIST

അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന

“ഓ ഈശോനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവില്‍ എന്നെ മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയില്‍നിന്നും എന്നെ വിമുക്തയാക്കണമെ .കീര്‍ത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തില്‍നിന്നും എന്നെ രക്ഷിക്കണമെ .ഒരു പര മാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ .സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ .പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ , ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകര്‍ത്തണമെ . നീതിസൂര്യനായ എന്‍റെ ഈശോയെ ,നിന്‍റെ ദിവ്യകതിരിനാല്‍ എന്‍റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്‍റെ നേര്‍ക്കുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ “.
ആമ്മേന്‍ .


GO BACK TO THE LIST

ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

ഈശോയുടെ മുള്‍മുടിയില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്രാ]
ഈശോയുടെ കരങ്ങളില്‍ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്ര ]
ഈശോയുടെ വിലാപില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്ര ]
ഈശോയുടെ കണങ്കാലില്‍ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്‍റെ തല തകര്‍ക്കണമേ [10 പ്രാ ]
ഈശോയുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ അടി പിണറുകളാല്‍ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തില്‍ നിന്നും ഒഴുകിയ സ്നേഹശക്തിയാല്‍ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ


GO BACK TO THE LIST

വിശുദ്ധ മിഖായേലിനോടുള്ള ജപം

മുഖ്യദൂതനായ വി.മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ, ഉന്നത ശക്തികളോടും, അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലങ്ങളില്ലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായായിൽ സൃഷ്ഠിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്‍റെ ക്രൂരഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരേണമേ. അങ്ങയെയാണല്ലോ തിരുസഭ തന്‍റെപരിപാലകനും സംരക്ഷകനുമായി സ്നേഹിക്കുന്നത്. കർത്താവ്‌ രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെയാണല്ലോ. ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിമപ്പെടുത്തുവാൻ സമാധാനദാതാവയ ദൈവത്തോട് പ്രാർത്ഥിക്കണമേ. അവൻ ഒരിക്കലും മനുഷ്യരെ കീഴ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്‍റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്‍റെ മുമ്പിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്‍റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ മേലൊരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.ആമ്മേൻ


GO BACK TO THE LIST

മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യ കുലം മുഴുവന്‍റെയും മാതാവും മദ്ധ്യസ്ഥ്യയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു. അമ്മേ,അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രതേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും, കള്ളന്മാര്‍, അക്രമികള്‍ എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭാവനങ്ങളെയും സംരക്ഷിക്കനമേ. ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഖങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ക്കെല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ. ആമ്മേന്‍


GO BACK TO THE LIST

സമാധാന പ്രാര്‍ത്ഥന

(വി. ഫ്രാന്‍സീസ് അസ്സീസി)

കര്‍ത്താവേ, /എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ /ഒരു ഉപകരണമാക്കണമേ. / വിദ്വേഷമുളളിടത്ത് സ്നേഹവും/ ദ്രോഹമുളളിടത്ത് ക്ഷമയും/ സന്ദേഹമുളളിടത്ത് വിശ്വാസവും / നിരാശയുളളിടത്ത് പ്രത്യാശയും / അന്ധകാരമുളളിടത്ത് പ്രകാശവും / സന്താപമുളളിടത്ത് സന്തോഷവും / ഞാന്‍ വിതയ്ക്കട്ടെ. / ദിവ്യനാഥാ ! / ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ / ആശ്വസിപ്പിക്കുന്നതിനും / മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ / മനസ്സിലാക്കുന്നതിനും / സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും / എനിക്കിടയാക്കണമേ.

കൊടുക്കുമ്പോഴാണ് / ഞങ്ങള്‍ക്ക് ലഭിക്കുന്നത്. / ക്ഷമിക്കുമ്പോഴാണ് / ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്. / മരിക്കുമ്പോഴാണ് ഞങ്ങള്‍ / നിത്യജീവിതത്തിലേക്ക് / ജനിക്കുന്നത്.


GO BACK TO THE LIST

അൽഫോൻസാമ്മയുടെ പ്രാർത്ഥന

"ഓ ഈശോനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ .കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ .ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ .സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ .പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ, ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ . നീതിസൂര്യനായ എന്‍റെ ഈശോയെ ,നിന്‍റെ ദിവ്യകതിരിനാൽ എന്‍റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്‍റെ നേർ ക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ ". ആമ്മേൻ.


GO BACK TO THE LIST

വിശുദ്ധ കുറിയാക്കോസ് ചാവറയോടുള്ള പ്രാര്‍ത്ഥന

കേരള ക്രിസ്തീയ സഭയ്ക്ക് നവജീവന്‍ നല്‍കുവാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മാര്‍ കുരിയാക്കോസ് ഏലിയാസ് പിതാവേ, അങ്ങേ എളിയ മക്കളായ ഞങ്ങള്‍ അങ്ങയെ വണങ്ങി നമസ്കരിക്കുന്നു. ദൈവത്തിന്‍റെ കൃപാവരം അങ്ങില്‍ ഒട്ടും നഷ്ട്ടമായി പോകാതെ വിശുദ്ധ പൗലോസ്‌ ശ്ലീഹായെപ്പോലെ ദൈവേഷ്ടത്തോട് പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട് ജീവിച്ചതിനാല്‍ ദൈവം അങ്ങില്‍ സംപ്രീതനായി. ദൈവസ്തുതിക്കും ആത്മാക്കളുടെ രക്ഷക്കുമായി നിരവധി മഹത്തായ കാര്യങ്ങള്‍ അങ്ങയെക്കൊണ്ട് ചെയ്യിക്കുകയും, അങ്ങേ ആത്മാവിനെ വിശിഷ്ടപുണ്യങ്ങളാല്‍ അലങ്കരിക്കുകയും, സ്വര്‍ഗ്ഗത്തില്‍ അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നതില്‍ ഞങ്ങള്‍ അങ്ങയോട് ചേര്‍ന്ന് ദൈവത്തിന് സ്തുതിയും സ്തോത്രവും അര്‍പ്പിക്കുന്നു. പ്രിയമുള്ള പിതാവേ, സൈന്യങ്ങളുടെ കര്‍ത്താവായ ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ എരിഞ്ഞിരുന്ന ഏലിയാ പ്രവാജകനെപ്പോലെ ദൈവിക തീക്ഷ്ണതയോടെ ആത്മാക്കളുടെ രക്ഷക്കായി ജീവിതകാലം മുഴുവന്‍ അദ്ധാനിച്ച അങ്ങയെ അനുകരിച്ച് അങ്ങേ മക്കളായ ഞങ്ങളും ദൈവത്തിന് പ്രീതികരമാം വിധം ജീവിചിരിക്കുനതിനു വേണ്ട ദൈവ കൃപയും അതോടുകൂടി ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങളും ................. അങ്ങേ മാദ്ധ്യസ്ഥം വഴി വാങ്ങിതരണമെന്ന് ഞങ്ങള്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. ആമ്മേന്‍


GO BACK TO THE LIST

യാത്രയ്ക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന

ഞങ്ങളുടെ രക്ഷകനായ ഈശോയെ, അങ്ങയുടെ അനന്തപരിപാലനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയിലുള്ള ആഴമായ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി ഞാനിതാ അങ്ങയുടെ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. കര്‍ത്താവേ, ഞാന്‍ (ഞങ്ങള്‍) ആരംഭിക്കുന്ന ഈ യാത്രയേയും അതിലെ എല്ലാ കാര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി സമര്‍പ്പിക്കുന്നു. ഈശോയേ, അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ (എന്നെ ) അനുഗ്രഹിച്ചാലും. അങ്ങയുടെ സാന്നിധ്യവും സഹായവും ഈ യാത്രയിലുടനീളം ഞങ്ങള്‍ക്ക് (എനിക്ക്) താങ്ങും തണലുമായിരിക്കട്ടെ. യാത്രയിലുണ്ടാകാവുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ (എന്നെ) കാത്തുകൊള്ളണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ ഔസേപ്പിതാവേ, ഞങ്ങള്‍ക്കു (എനിക്കു) വേണ്ടി അപേക്ഷിക്കണമേ. ഞങ്ങളെ (എന്നെ) കാക്കുന്ന കാവല്‍ മാലാഖമാരെ (മാലാഖയെ), ഞങ്ങള്‍ക്ക് (എനിക്ക് ) കൂട്ടായിരിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍


GO BACK TO THE LIST

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന

ഓ! ആരാധ്യനായ ദൈവമേ ,രക്ഷകനായ യേശുക്രിസ്തുവേ , അങ്ങ് ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചുവല്ലോ .വിശുദ്ധ കുരിശേ! എന്‍റെ സത്യപ്രകാശമായിരിക്കണമെ . ഓ! വി .കുരിശേ! എല്ലാ തിന്മകളില്‍നിന്നും എന്നെ മോചിപ്പിക്കണമെ. ഓ! വി. കുരിശേ! എല്ലാ അപകടങ്ങളില്‍നിന്നും പെട്ടെന്നുള്ള മരണത്തില്‍നിന്നും എന്നെ രക്ഷിക്കണമെ. എനിക്കു നിത്യജീവന്‍ നല്കണമെ. ഓ! ക്രൂശിതനായ നസ്രായക്കാരന്‍ യേശുവേ! ഇപ്പോഴും എപ്പോഴും എന്‍റെമേല്‍ കരുണയുണ്ടാകണമെ. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരുരക്തത്തിന്‍റെയും,മരണത്തിന്‍റെയും ,ഉയര്‍പ്പിന്‍റെയും, സ്വര്‍ഗാരോഹണത്തിന്‍റെയും പൂജിത ബഹുമാനത്തിനായി യേശു, ക്രിസ്തുമസ്സ് ദിവസം ജനിച്ചുവെന്നും,ദു:ഖ വെള്ളിയാഴ്ച അവിടുന്ന് കുരിശില്‍തൂങ്ങി മരിച്ചുവെന്നും നിക്കൊദേമൂസും ഔസേപ്പും കര്‍ത്താവിന്‍റെ തിരുശരീരം കുരിശില്‍നിന്നിറക്കി സംസ്കരിച്ചുവെന്നും അവിടുന്ന് സ്വര്‍ഗാരോഹിതനായി എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളില്‍നിന്നും എന്നെ സംരക്ഷിക്കണമേ. കര്‍ത്താവായ യേശുവേ! എന്നില്‍ കനിയണമെ. പരിശിദ്ധ അമ്മേ, വിശുദ്ധ ഔസേപ്പിതാവേ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ. ഭയം കൂടാതെ കുരിശുവഹിക്കുവാനുള്ള ശക്തി അങ്ങയുടെ കുരിശിന്‍റെ സഹനത്തിലൂടെ എനിക്കു നല്കണമെ. അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം എനിക്കു നല്കണമെ. ആമ്മേന്‍


GO BACK TO THE LIST

കുടുംബവിശുദ്ധീ കരണത്തിന് പ്രാര്‍ത്ഥന

കുടുംബത്തെ സ്ഥാപിക്കുകയും കുടുംബ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങള്‍ക്കു നല്കിയിട്ടുള്ള ആത്മീകവും ശാരീരികവുമായ എല്ലാ അനുഗ്രങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള പാപങ്ങളെക്കുറിച്ചു ഞങ്ങള്‍ മനസ്തപിക്കുന്നു. അവയ്ക്ക് ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു .ഞങ്ങളുടെ ഭവനത്തില്‍ അങ്ങു വാസമുറപ്പിക്കണമേ. ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും വ്യാപാരങ്ങളും അങ്ങ് നിയന്ത്രിക്കണമേ. വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തണമേ. പരസ്പര സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്കു നല്കണമേ. ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും ഞങ്ങളെ നയിക്കണമേ.

ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പ്രേഷിതരെ വിളിക്കണമേ.രോഗികളെയും ആസന്ന മരണരേയും കാത്തു പരിപാലിക്കണമേ. പാപസാഹച്ചര്യത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കണമേ. ഞങ്ങളുടെ കുടുബത്തില്‍ നിന്നു മരിച്ചു പോയിട്ടുള്ളവര്‍ക്ക് സ്വര്‍ഗ്ഗ ഭാഗ്യം നല്കണമേ. ഞങ്ങളുടെ അയല്ക്കാരെയും ചാര്‍ചക്കാരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ഞങ്ങളെല്ലാവരും അവസാനം അങ്ങയോടോന്നിച്ച് സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യണമേ. ആമ്മേന്‍


GO BACK TO THE LIST

കുടുംബപ്രതിഷ്ഠ ജപം_01

കുടുംബനായകന്‍ : ഈശോയുടെ തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ടിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ /അങ്ങ് രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം / അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കുകയും /ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും / സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയണമേ. ഞങ്ങളില്‍ ആരെങ്കിലും / അങ്ങയെ ഉപദ്രവിക്കാനിടയായാല്‍ / ഞങ്ങളോടു ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും / ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും /സമൃദ്ധമായി അനുഗ്രഹിക്കണമേ. (മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ ). ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് /ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ / ഞങ്ങള്‍ക്കെല്ലാവര്‍ക്കും / അനുഗ്രഹം നല്കണമേ.

മറിയത്തിന്‍റെ വിമലഹൃദയവും /മാര്‍ യൌസെപ്പിതാവും /ഞങ്ങളുടെ പ്രതിഷ്ഠയെ /അങ്ങേക്കു സമര്‍പ്പികുകയും /ജീവിതകാലം മുഴുവനും /ഇതിന്‍റെ സജീവ സ്മരണ /ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയട്ടെ.

ഈശോമിശിഹായുടെ തിരുഹൃദയമേ ! ഞങ്ങളെ അനുഗ്രഹിക്കണമേ.

മറിയത്തിന്‍റെ വിമല ഹൃദയമേ !ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ ഔസേപ്പേ !ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ മാര്‍ഗ്ഗരീത്താമറിയമേ ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.


GO BACK TO THE LIST

കുടുംബ പ്രതിഷ്ടാ ജപം_02

ക്രിസ്തീയ കുടുംബങ്ങളിൽ വാഴുവാനുളള ആഗ്രഹം മാർഗരീത്ത മറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുളള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്പോൾ തുടങ്ങി അങ്ങേക്ക് ഇഷ്ടമുളള ജീവിതം നയിക്കാൻ ഞങ്ങൾ മനസ്സാകുന്നു. ഈ ലോകജീവിതത്തിൽ, ഏതെല്ലാം സുകൃതങ്ങൾ അഭ്യസിച്ചത് സമാധാനം തരുമെന്ന് അങ്ങ് വാഗ്‌ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങൾ ഈ കുടുംബത്തിൽ സമൃദ്ധമായി വളരുന്നതിന് ഞങ്ങൾ യത്നിക്കുന്നതാണ്. അങ്ങ് ശപിച്ചിരിക്കുന്ന ലോകാരൂപിയെ ഞങ്ങളിൽനിന്നു ദൂരത്തിൽ അകറ്റുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വിശ്വാസത്തിന്‍റെ ആത്മാർത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും ,അങ്ങയുടെ ഉജ്ജ്വലമായ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയത്തിലും വാഴണമേ. ഈ സ്നേഹാഗ്നി കൂടെകൂടെയുളള ദിവ്യകാരുണ്യ സ്വീകരണത്തിൽ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങൾ പരിശ്രമിക്കും ഓ, ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളിൽ അധ്യക്ഷപീഠമലങ്കരിക്കുവാൻ അങ്ങ് മനസാകണമേ. ഞങ്ങളുടെ ആത്മീയവും, ലൗകികവുമായ സംരംഭങ്ങളെ അങ്ങു ആശീർവദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെയും ആകുലചിന്തകളെയും ഞങ്ങളിൽനിന്നു അകറ്റണമേ. ഞങ്ങളുടെ സന്തോഷങ്ങൾ അങ്ങ് സംശുദ്ധമാക്കണമേ.ഞങ്ങളുടെ ക്ലേശങ്ങളെ ലഘൂകരിക്കേണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയുടെ അനിഷ്ടത്തിൽ വീഴാനിടയായാൽ ഓ, ദിവ്യഹൃദയമേ, അങ് മനസ്തപിക്കുന്ന പാപിയോടു എപ്പോഴും നന്മയും കരുണയും കാണിക്കുന്നവനാണെന്നു അയാളെ ഓര്‍മ്മിപ്പിക്കണമേ. ജീവിതാന്ത്യത്തിൽ അന്ത്യവേർപാടിന്‍റെ മണിനാദം മുഴങ്ങുകയും മരണം ഞങ്ങളെ സന്താപത്തിൽ ആഴ്ത്തുകയും ചെയ്യുമ്പോൾ അങ്ങയുടെ അലംഘനീയമായ ആ കല്പന സ്വമേധയാ അനുസരിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഈ കുടുംബാംഗങ്ങളെല്ലാവരും മോക്ഷത്തിൽ ഒന്നുചേർന്ന് അങ്ങയുടെ മഹത്വത്തെയും കാരുണ്യത്തെയും പാടി സ്തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുളള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. മറിയത്തിന്റെ വിമലഹൃദയവും, മഹത്വമേറിയ പിതാവായ വിശുദ്ധ യൗസേപ്പും ഈ പ്രതിഷ്ഠയെ അങ്ങേക്ക് കാഴ്ച വക്കുകയും ഇതിന്റെ ഓര്‍മ്മ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തിൽ ആവിർഭവിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവും രക്ഷകനുമായ ഈശോയുടെ ദിവ്യഹൃദയത്തിനു എല്ലാ മഹത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ. ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ - ഞങ്ങളുടെ മേൽ കൃപ ഉണ്ടാകണമേ. മറിയത്തിന്‍റെ വിമലഹൃദയമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. വിശുദ്ധ ഔസേപ്പിതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. വിശുദ്ധ മാർഗരീത്ത മറിയമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. ആമ്മേന്‍.


GO BACK TO THE LIST

കരുണയുടെ ജപം

കാരുണ്യവാനായ ദൈവമേ,അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ യോഗ്യതകളെ കുറിച്ച് ബലഹീനരും പാപികളുമായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും അധികാരികളും വഴി വന്നു പോയ സകല തെറ്റുകളും കുറ്റങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. അവിടുത്തെ പ്രിയ പുത്രൻ ഞങ്ങൾക്ക് വേണ്ടി ചിന്തിയ വിലയേറിയ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ശിക്ഷാവിധിയിൽ ഉൾപ്പെടാതെ കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങയുടെ വിശുദ്ധ കുരിശിന്‍റെ ശക്തിയാൽ ഞങ്ങളെ രക്ഷിക്കുകയും പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ കാത്തുകൊള്ളുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ. ആമ്മേൻ.


GO BACK TO THE LIST

മാതാപിതാക്കളുടെ പ്രാര്‍ത്ഥന

സ്നേഹസമ്പന്നനായ ദൈവമെ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. വിവാഹമെന്ന പരിശുദ്ധകൂദാശയിലൂടെ അങ്ങയുടെ സൃഷ്ടികര്‍മത്തില്‍ ഞങ്ങളെ പങ്കാളികളാക്കിയ നല്ല ദൈവമേ, ഞങ്ങളുടെ ഈ കൊച്ചുഭവനത്തെ അങ്ങ് കാണുന്നുവല്ലോ. നസ്രത്തിലെ കൊച്ചുഭവനത്തിന്‍റെ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ഞങ്ങളെ സഹായിക്കേണമേ. പരസ്പരം മനസ്സിലാക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഈ ഭവനത്തില്‍ നിറഞ്ഞുനില്‍ക്കട്ടെ. ഞങ്ങളുടെ ഈ ഭവനം ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമാകട്ടെ. ദൈവം നല്‍കുന്ന മക്കളെ ദൈവചിന്തയില്‍ വളര്‍ത്തുവാനും നല്ല ബോധ്യങ്ങളും ചിന്തകളും ഉള്‍ക്കൊണ്ട്‌ അത് തലമുറക്ക് പങ്കുവെക്കുവാനും ഞങ്ങളെ പ്രപ്തരാക്കണമേ. അബ്രാഹത്തെയും സാറായേയും അനുഗ്രഹിച്ച കാരുണ്യവാനായ അങ്ങ് ഞങ്ങളുടെ ജീവിതത്തെയും ഐശ്വര്യപൂര്‍ണമാക്കണ മേ. ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ ഈ കൊച്ചുഭവനം ഒന്നിച്ചുനീങ്ങുവാന്‍ സഹായിക്കണമേ. മദ്യപാനത്തിലും മയക്കു മരുന്നിലും മുഴുകാതെയും അസന്മാര്‍ഗ്ഗികതയിലും അബദ്ധസഞ്ചാരങ്ങളിലുംപെട്ട് താളം തെറ്റാതെയും ഞങ്ങളെ കാത്തുകൊള്ളേണമേ. സന്തോഷത്തിലും, ദു :ഖത്തിലും, സമ്പത്തിലും, ദാരിദ്രത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാന്‍ ഞങ്ങളെ ശക്തരാക്കണമേ. അങ്ങയുടെ സന്ദേശം ഞങ്ങളുടെ പാദങ്ങള്‍ക്ക് വിളക്കും വഴികളില്‍ പ്രകാശവുമാകട്ടെ. ഞങ്ങളുടെ പരിശ്രമങ്ങളെ ഫലമണിയിക്കുകയും ജീവിതത്തെ വിജയിപ്പിക്കുകയും ചെയണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേ ശ്വരാ ! ആമ്മേന്‍


GO BACK TO THE LIST

കുഞ്ഞുങ്ങളെ ലഭിക്കുവാന്‍ ദബതികളുടെ പ്രാര്‍ത്ഥന

സ്നേഹപിതാവായ ദൈവമേ, ഞങ്ങളെ ദാബത്യ ജീവതത്തില്‍ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കര്‍ത്താവേ അങ്ങേക്ക് ഇഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കണമേ. പിത്രുത്വത്തിന്‍റെയും മാത്രുത്വത്തിന്‍റെയും നാഥനായ അങ്ങ് ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുത്ത് ഞങ്ങളെ ആശീര്‍വദിക്കണമേ. നിര്‍മ്മല കന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാം വിധം മാതാവാക്കി ഉയര്‍ത്തിയ ദൈവമേ, അബ്രഹാത്തെയും സാറായെയും, വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളാക്കിയ പിതാവേ, അങ്ങേക്കിഷ്ടമാണെങ്കില്‍ ഞങ്ങള്‍ക്കും മാതാപിതാക്കളാകുവാനുള്ള അനുഗ്രഹം നല്കണമേ. ഒരു കുഞ്ഞിന്‍റെ നിര്‍മ്മലമായ സാന്നിദ്ധ്യത്താലും സ്നേഹത്താലും ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കണമേ. അങ്ങനെ അങ്ങയുടെ സ്നേഹാമൃതം ഈ ലോകത്തില്‍ അനുഭവിച്ചു ധന്യരാകുവാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമേ . ആമ്മേന്‍.


GO BACK TO THE LIST

തിരുഹൃദയ ജപമാല


മിശിഹായുടെ ദിവ്യാത്മാവേ !-
എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ തിരുശരീരമേ !-
എന്നെ രക്ഷിക്കണമേ.

മിശിഹായുടെ തിരുരക്തമേ !-
എന്നെ ലഹരി പിടിപ്പിക്കണമേ.

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ !-
എന്നെ കഴുകണമേ.

മിശിഹായുടെ കഷ്ടാനുഭവമേ !-
എന്നെ ധൈര്യപ്പെടുത്തണമേ.

നല്ല ഈശോ !-
എന്‍റെ അപേക്ഷ കേള്‍ക്കണമേ.

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ -
എന്നെ മറച്ചുകൊള്ളണമേ.

അങ്ങയില്‍നിന്ന് പിരിഞ്ഞുപോകുവാന്‍ -
എന്നെ അനുവദിക്കരുതേ.

ദുഷ്ടശത്രുവില്‍നിന്ന് -
എന്നെ കാത്തുകൊള്ളണമേ.

എന്‍റെ മരണനേരത്ത് -
എന്നെ അങ്ങേ പക്കലേയ്ക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്മാരോടുകൂടെ നിത്യമായി അങ്ങേ സ്തുതിക്കുന്നതിന്‌ -
അങ്ങേ അടുക്കല്‍വരുവാന്‍ എന്നോട് കല്പ്പിക്കണമേ.


ഹൃദയശാന്തതയും എളിമയുമുള്ള ഈശോ,
എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന്‌ ഒത്തതാക്കിയരുളണമേ.

(ഓരോ ചെറിയ മണിക്ക്)

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ !
അങ്ങ് എന്‍റെ സ്നേഹമായിരിക്കണമേ. (10 പ്രാവശ്യം)

(ഓരോ ദശകത്തിന്റെയും അവസാനം)

മറിയത്തിന്‍റെ മാധുര്യമുള്ള തിരുഹൃദയമേ !
എന്‍റെ രക്ഷയായിരിക്കണമേ – ഹൃദയശാന്തതയും …

(ഇപ്രകാരം അമ്പതുമണി ജപമാല ചൊല്ലിയിട്ട്)

കാഴ്ചവെയ്പ്പ്

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ !
ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.

അമലോത്ഭവമറിയത്തിന്‍റെ കറയില്ലാത്ത ദിവ്യഹൃദയമേ !
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്‍റെ നാഥേ !
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം !
എല്ലായിടത്തും സ്നേഹിക്കപ്പെടട്ടെ.

മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ !
മരിക്കുന്നവരുടെമേല്‍ കൃപയായിരിക്കേണമേ.


GO BACK TO THE LIST

മാതാവിന്‍റെ ജപമാല

അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലത്തവരായിരിക്കുന്നു വെങ്കിലും നിന്‍റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അബത്തിമൂന്നു മണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു .ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ .

വിശ്വാസപ്രമാണം ..............
1 സ്വർഗ്ഗ
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായി ത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പുത്രാനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ
പരിസുദ്ധാതമാവായ ദൈവത്തിന്‍റെ എത്രയും പ്രിയമുള്ള വളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ ,ഞങ്ങളിൽ ദൈവ സ്നേഹമെന്ന പുണ്യം വർദ്ധിപ്പാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ . 1 ത്രി

സന്തോഷ രഹസ്യങ്ങൾ (തിങ്കൾ ,ശനി )
1 .ദൈവപുത്രനായ ഈശോമിശിഹായെ ഗർഭംധരിച്ചു പ്രസവിക്കുമെന്ന മംഗള വാർത്ത ഗബ്രിയേൽ മാലാഖ പരി.കന്യകാ മറിയത്തെ അറിയിച്ചു എന്നതിമേൽ നമുക്ക് ധ്യാനിക്കാം /......... മാതാവേ ,അങ്ങ് ദൈവതിരുമനസ്സിനു കീഴ്വഴങ്ങി യതുപോലെ , ഞങ്ങളും എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സു നിറവേറ്റുവാൻ സഹായിക്കണമേ .
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
ഓ എന്‍റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ .നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ . എല്ലാ ആത്മവുകളെയും വിശിഷ്യാ അങ്ങേ കരുണ കൂടുതൽ ആവശ്യമുള്ള ആത്മാക്കളേയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.

2 .ഏലീശ്വാമ്മ ഗർഭണിയായ വാർത്ത‍ കേട്ടപ്പോൾ , പരിശുദ്ധ കന്യകാമറിയം അവരെ സന്ദർശിച്ച് അവർക്ക് മൂന്നുമാസം ശുശ്രുഷ ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /..............
മാതാവേ ,മറ്റുള്ളവരെ സഹായിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
ഓ എന്‍റെ ഈശോയെ ..........

3 .പരിശുദ്ധ കന്യകാ മറിയം ,തന്‍റെ ദിവ്യകുമാരനെ ബെത് ലഹം നഗരിയിൽ ,കാലികളുടെ സങ്കെതമായിരുന്ന ഒരു ഗുഹയിൽ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുൽത്തൊട്ടിയിൽ കിടത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /..... മാതാവേ സാബത്തിക ക്ലേശങ്ങളും സൗകര്യക്കുറവുകളും ഞങ്ങൾക്കനുഭവ പ്പെടുബോൾ അവയെല്ലാം ക്ഷമയോടെ ദൈവകരങ്ങളിൽ നിന്നു സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
ഓ എന്‍റെ ഈശോയെ ..........

4 . പരിശുദ്ധ ദൈവമാതാവ് നാല്പതാം ദിവസം ഉണ്ണിശോയെ ദേവാലയത്തിൽ ശിമയോന്‍റെ കരങ്ങളിൽ ദൈവത്തിന് സമർപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,ഞങ്ങൾക്കുളതെല്ലാം ദൈവത്തിൽനിന്നു ലഭിച്ച സൗജന്യ ദാനങ്ങളണെന്ന് മനസ്സിലാക്കി ,അവയെല്ലാം ദൈവത്തിന് സമർപ്പിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ 1 സ്വർഗ്ഗ . 10 നന്മ .1 ത്രി .
ഓ എന്‍റെ ഈശോയെ ..........

5 .പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പത്രണ്ട് വയസ്സു പ്രായമായിരുന്നപ്പോൾ ,അവിടുത്തെ കാണാതെ അന്വേഷിച്ചു മൂന്നാം ദിവസം ദേവാലയത്തിൽ കണ്ടെത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്ക്യാം /........... മാതാവേ ,ഈശോയിൽനിന്നു ഞങ്ങളെ അകറ്റുന്ന എല്ലാം വർജ്ജിക്കുന്നത്തിനും ഈശോയിലെയ്ക്കടുക്കുവാൻ സഹായിക്കുന്ന എല്ലാം സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ 1 സ്വർഗ്ഗ . 10 നന്മ .1 ത്രി
ഓ എന്‍റെ ഈശോയെ ..........

ദു :ഖ രഹസ്യങ്ങൾ (ചൊവ്വ ,വെള്ളി )

1.നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ രക്തംവിയർത്തുവെന്ന ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം /.................. വ്യാകുലമാതാവേ ,മനുഷ്യരുടെ പാപങ്ങൾ ഓർത്ത് ദു :ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ . 1 സ്വർഗ്ഗ .10 നന്മ .1 ത്രി
ഓ എന്‍റെ ഈശോയെ ..........

2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയിൽവച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,നഗ്നമായ വസ്ത്രധാരണവും ,നിർമ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബത്തിൽ കടന്നുപറ്റാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

3. നമ്മുടെ കർത്താവീശോമിശിഹായെ പടയാളികൾ മുൾമുടി ധരിപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............. മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത യാതൊന്നിനും ഞങ്ങളുടെ ഓർമ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നൽകാതിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രീ
ഓ എന്‍റെ ഈശോയെ ..........

4. നമ്മുടെ കർത്താവീശോമിശിഹാ കുരിശു വഹിച്ച്‌ ഗാഗുൽത്താമലയിലേക്ക് പോയി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,അപമാനങ്ങളും സങ്കടങ്ങളും ഞങ്ങൽക്കനുഭവപ്പെടുമ്പോൾ , ക്ഷമയോടെ അവ വഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1സ്വർഗ്ഗ .10നന്മ .1 ത്രീ
ഓ എന്‍റെ ഈശോയെ ..........

5.നമ്മുടെ കർത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്നതിന്മേൽ നമുക്കു ധ്യാനിക്കാം /................. മാതാവേ , ഞാൻ ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1സ്വർഗ്ഗ .10നന്മ .1 ത്രി
ഓ എന്‍റെ ഈശോയെ ..........

മഹത്വ രഹസ്യങ്ങള്‍ ( ബുധൻ ,ഞായർ )
1.നമ്മുടെ കർത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ , ഒരിക്കൽ ഉത്ഥാനം ചെയാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിർമ്മലമായി സൂക്ഷിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

2.നമ്മുടെ കർത്താവീശോമിശിഹാ ഉയർപ്പിനുശേഷം 40-)0 ദിവസം സ്വർഗാരോഹണം ചെയ്തു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /............ മാതാവേ ,സ്വർഗ്ഗപിതാവിന്‍റെപക്കൽ ഞങ്ങൾക്കൊരു മദ്ധ്യസ്ഥനുണ്ട് എന്ന ബോധത്തോടെ ഉൽകണ്0കൂടാതെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

3. പെന്തക്കുസ്ത തിരുനാൾ ദിവസം പരി . കന്യകാമറിയവും ശ്ലീഹന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /........ മാതാവേ ,ഞങ്ങളുടെ ആത്മാവുകളിൽ പ്രസാദവരംവഴി എഴുന്നള്ളിയിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ഓർമ്മിച്ചുകൊണ്ട് ,ഞങ്ങളുടെ ജീവിതം നിയന്ത്രിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

4.പരിശുദ്ധ കന്യകാമറിയം തന്‍റെ ഈലോകജീവിതം അവസാനിച്ചപ്പോൾ സ്വർഗാരോപിതയായി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /.......... മാതാവേ , ഞങ്ങളുടെ മരണ സമയത്ത് ഞങ്ങളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാൻ ഞങ്ങളുടെ സമീപത്തുണ്ടായിരിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

5.പരിശുദ്ധ കന്യകാമറിയം സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി ഉയർത്തപ്പെട്ടു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /......മാതാവേ , സ്വർഗ്ഗ ഭാഗ്യത്തെ മുന്നിൽകണ്ടുകൊണ്ട്, ഈലോകജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

പ്രകാശ രഹസ്യങ്ങൾ (വ്യാഴാഴ്ചകളിൽ )
1.നമ്മുടെ കർത്താവീശോമിശിഹാ യോർദ്ദാൻ നദിയിൽവച്ച് സ്നാപകയോഹന്നാനിൽനിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് മാടപ്രാവിന്‍റെ രൂപത്തിൽ സ്വർഗ്ഗത്തിൽ നിന്നും തന്നിലേക്ക് ഇറങ്ങിവന്നതിനെയോർത്ത് ധ്യാനിക്കാം /.............മാതാവേ ,അമ്മയുടെ മാദ്ധ്യസ്ഥം വഴി പരിശുദ്ധാത്മാവ് ഞങ്ങളിൽവന്ന് നിറയണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

2.യേശുനാഥൻ അവിടുത്തെ അമ്മയായ പരി .മറിയത്തിന്‍റെ ആഗ്രഹപ്രകാരം കാനായിലെ വിവാഹവിരുന്നിൽവെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ ആദ്യ അത്ഭുതത്തെയോർത്ത്‌ ധ്യാനിക്കാം /............മാതാവേ ,ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും ഞങ്ങൾക്കുവേണ്ടി അവിടുത്തെ തിരുകുമാരനായ യേശുവിനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

3.യേശുനാഥൻ അവിടുത്തെ മലയിലെ പ്രസംഗത്തിൽക്കൂടി സ്വർഗീയപിതാവിന്‍റെ സനാതന തത്വങ്ങൾ ലോകത്തിന് വെളിപ്പെടുത്തിയതിനെ യോർത്ത് ധ്യാനിക്കാം /............മാതാവേ , ദൈവവചനം ഞങ്ങളുടെ ഹൃദയത്തിൽ സംഗ്രഹിച്ച് വചനാത്മകമായി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

4. കർത്താവായ യേശു താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അരുമശിഷ്യർക്കു തന്‍റെ രൂപാന്തരീകരണത്തിൽകൂടി സ്വർഗ്ഗീയ മഹത്വം വെളിപ്പെടുത്തിക്കൊടുത്തതിനെയോർത്ത് ധ്യാനിക്കാം /.......മാതാവേ , ഞങ്ങളുടെ ജീവിതത്തിൽ യേശുഅനുഭവമുണ്ടാകുവാൻ ഞങ്ങളെ ശക്തരാക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

5. യേശു തന്‍റെ അന്ത്യഅത്താഴവേളയിൽ വി . കുർബാന സ്ഥാപിച്ച്‌ അപ്പവും വീഞ്ഞും കയ്യിലെടുത്ത് , തന്‍റെ ശരീരരക്തങ്ങളാക്കിമാറ്റി , തന്‍റെ നിത്യമായ സാന്നിദ്ധ്യം ലോകത്തിന് നൽകിയതിനെയോർത്ത് ധ്യാനിക്കാം /......മാതാവേ , യേശുവിനെ അമ്മ ലോകത്തിന് പ്രദാനം ചെയ്തതുപോലെ ഞങ്ങളുടെ ജീവിതംവഴി യേശുവിനെ മറ്റുള്ളവർക്ക് നല്‍കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ . 1സ്വർഗ്ഗ .10നന്മ .1ത്രി
ഓ എന്‍റെ ഈശോയെ ..........

ജപമാല സമർപ്പണം
മുഖ്യദൂതനായ വിശുദ്ധ മിഖായേലെ ,ദൈവ ദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ റപ്പായലേ ,മഹാത്മാവായ വിശുദ്ധ ഔസേപ്പേ , ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ ,മാർ പൗലോസെ ,മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർതോമ്മാ ,ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോട് കൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ കാഴ്ചവെയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു .

മാതാവിന്‍റെ ലുത്തിനിയ
കർത്താവേ അനുഗ്രഹിക്കണമേ - കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ അനുഗ്രഹിക്കണമേ -മിശിഹായെ അനുഗ്രഹിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ - കർത്താവേ അനുഗ്രഹിക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ - മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ - മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ
പിതാവായ ദൈവമേ - ഞങ്ങളെ അനുഗ്രഹിക്കണമേ.
പുത്രനായ ദൈവമേ - ഞങ്ങളെ....
പരിശുദ്ധാത്മാവായ ദൈവമേ - ഞങ്ങളെ....
ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ - ഞങ്ങളെ....
പരിശുദ്ധ മറിയമേ- ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
തമ്പുരാന്റെ പുണ്യജനനീ - ഞങ്ങൾക്കു ...
കന്യാസ്ത്രീകൾക്ക് മകുടമായ നിർമ്മല കന്യകയേ - ഞങ്ങൾക്കു ...
മിശിഹായുടെ മാതാവേ - ഞങ്ങൾക്കു ...
തിരുസഭയുടെ മാതാവേ - ഞങ്ങൾക്കു ...
കരുണയുടെ മാതാവേ - ഞങ്ങൾക്കു ...
ദൈവവരപ്രസാദത്തിൻ്റെ മാതാവേ - ഞങ്ങൾക്കു ...
പ്രത്യാശയുടെ മാതാവേ - ഞങ്ങൾക്കു ...
എത്രയും നിർമലയായിരിക്കുന്ന മാതാവേ - ഞങ്ങൾക്കു ...
അത്യന്ത വിരക്തിയുള്ള മാതാവേ - ഞങ്ങൾക്കു ...
കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ - ഞങ്ങൾക്കു ...
കന്യാവ്രതത്തിന് അന്തരം വരാത്ത മാതാവേ - ഞങ്ങൾക്കു ...
സ്നേഹഗുണങ്ങളുടെ മാതാവേ - ഞങ്ങൾക്കു ...
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ - ഞങ്ങൾക്കു ...
സദുപദേശത്തിൻ്റെ മാതാവേ - ഞങ്ങൾക്കു ...
സൃഷ്ടാവിൻ്റെ മാതാവേ - ഞങ്ങൾക്കു ...
രക്ഷിതാവിൻ്റെ മാതാവേ - ഞങ്ങൾക്കു ...
വിവേകൈശ്വര്യമുള്ള കന്യകയേ - ഞങ്ങൾക്കു ...
വണക്കത്തിന് ഏറ്റവും യോഗ്യയായിരിക്കുന്ന കന്യകയേ - ഞങ്ങൾക്കു ...
സ്തുതിക്ക് യോഗ്യയായിരിക്കുന്ന കന്യകയേ - ഞങ്ങൾക്കു ...
വല്ലഭമുള്ള കന്യകയേ - ഞങ്ങൾക്കു ...
കനിവുള്ള കന്യകയേ - ഞങ്ങൾക്കു ...
വിശ്വസ്തയായിരിക്കുന്ന കന്യകയേ - ഞങ്ങൾക്കു ...
നെറിവിന്റെ ദർപ്പണമേ - ഞങ്ങൾക്കു ...
ബോധജ്ഞാനത്തിൻ്റെ സിംഹാസനമേ - ഞങ്ങൾക്കു ...
ഞങ്ങളുടെ തെളിവിൻ്റെ കാരണമേ - ഞങ്ങൾക്കു ...
ആത്മജ്ഞാനപൂരിത പാത്രമേ - ഞങ്ങൾക്കു ...
ബഹുമാനത്തിൻ്റെ പാത്രമേ - ഞങ്ങൾക്കു ...
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ - ഞങ്ങൾക്കു ...
ദൈവ രഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ - ഞങ്ങൾക്കു ...
ദാവീദിൻ്റെ കോട്ടയേ - ഞങ്ങൾക്കു ...
നിർമല ദന്തം കൊണ്ടുള്ള കോട്ടയേ - ഞങ്ങൾക്കു ...
സ്വർണാലയമേ - ഞങ്ങൾക്കു ...
വാഗ്ദാനത്തിൻ്റെ പെട്ടകമേ - ഞങ്ങൾക്കു ...
ആകാശ മോക്ഷത്തിൻ്റെ വാതിലെ - ഞങ്ങൾക്കു ...
ഉഷകാല നക്ഷത്രമേ - ഞങ്ങൾക്കു ...
രോഗികളുടെ സ്വസ്ഥതയെ - ഞങ്ങൾക്കു ...
പാപികളുടെ സാങ്കേതമേ - ഞങ്ങൾക്കു ...
കുടിയേറ്റക്കാരുടെ ആശ്വാസമേ - ഞങ്ങൾക്കു ...
വ്യാകുലന്മാരുടെ ആശ്വാസമേ - ഞങ്ങൾക്കു ...
ക്രിസ്ത്യാനികളുടെ സഹായമേ - ഞങ്ങൾക്കു ...
മാലാഖമാരുടെ രാഞ്ജി - ഞങ്ങൾക്കു ...
ബാവാന്മാരുടെ രാഞ്ജി - ഞങ്ങൾക്കു ...
ദീർഘദർശികളുടെ രാഞ്ജി - ഞങ്ങൾക്കു ...
ശ്ലീഹന്മാരുടെ രാഞ്ജി - ഞങ്ങൾക്കു ...
വേദസാക്ഷികളുടെ രാഞ്ജി - ഞങ്ങൾക്കു ...
വന്ദകരുടെ രാഞ്ജി - ഞങ്ങൾക്കു ...
കന്യകളുടെ രാഞ്ജി - ഞങ്ങൾക്കു ...
സകല പുണ്യവാന്മാരുടെയും രാഞ്ജി - ഞങ്ങൾക്കു ...
അമലോത്ഭവയായിരിക്കുന്ന രാഞ്ജി - ഞങ്ങൾക്കു ...
സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ട രാഞ്ജി - ഞങ്ങൾക്കു ...
പരിശുദ്ധ ജപമാലയുടെ രാഞ്ജി - ഞങ്ങൾക്കു ...
കുടുംബങ്ങളുടെ രാഞ്ജി - ഞങ്ങൾക്കു ...
കർമ്മലസഭയുടെ അലങ്കാരമായ രാഞ്ജി - ഞങ്ങൾക്കു ...
സമാധാനത്തിന്റെ രാഞ്ജി - ഞങ്ങൾക്കു ...
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി… കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി… കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവ ചെമ്മരിയാട്ടിൻ കുട്ടി… കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ.
സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ,ഇതാ,ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു .ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ.ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ,സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ .

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍ .
സര്‍വ്വേശ്വരന്‍റെ പശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ,പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ്‍ പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ ഈ അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ . ആമ്മേന്‍

പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍........
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍
സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .

പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ,ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനുയോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപെടുവാന്‍ കൃപചെയ്യണമേ.ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ ആമ്മേന്‍

നിയോഗം :ലോകം മുഴുവന്‍റെയും,നമ്മുടെയും പാപപരിഹാരത്തിനായി 1 സ്വര്‍ഗ്ഗ.1 നന്മ .1 വിശ്വാസപ്രമാണം.
GO BACK TO THE LIST

കരുണയുടെ ജപമാല

വലിയമണികളില്‍: നിത്യ പിതാവേ എന്‍റെയുംലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു.


ചെറിയ മണികളില്‍: ;ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്

പിതാവേ ഞങ്ങളുടേയും ലോകം മുഴുവന്‍റെയും മേലും കരുണയായിരിക്കണമേ.

(10 പ്രാവശ്യം)


ഓരോ ദശകങ്ങളും കഴിഞ്ഞ്: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ ,പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേല്‍ കരുണയായിരിക്കണമേ.

(3 പ്രാവശ്യം)


ജപമാലയുടെ അവസാനം : കര്‍ത്താവായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ.അങ്ങേ മക്കളോട് കരുണ കാണിക്കണമേ .ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മിത്രങ്ങളും ശത്രുക്കളും പൂര്‍വ്വികരും വഴി വന്നു പോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ .ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ .

(3 പ്രാവശ്യം)


GO BACK TO THE LIST

മാര്‍ യൗസേപ്പു പിതാവിനോടുള്ള ജപം

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപ്പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധഭാര്യയോടു സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങള്‍ ഇപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു.

ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമെ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളൊക്കെയില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ, ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാരശക്തിയോടു ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കണമെ.

അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്നും രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്‍റെ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍നിന്നും എല്ലാ ആപത്തുക്കളില്‍നിന്നും കാത്തുകൊള്ളണമെ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ചു പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയില്‍ ഞങ്ങളെല്ലാവരെയും എല്ലായിപ്പോഴും കാത്തുകൊള്ളണമെ. ആമ്മേന്‍.


GO BACK TO THE LIST

മരിച്ചവിശ്വാസികളുടെ പ്രാര്‍ത്ഥന

മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് മരിച്ചവരുടെമേല്‍ കൃപയായിരിക്കേണമെ.
(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.) (5 പ്രാവശ്യം)

GO BACK TO THE LIST

കുരിശിന്‍റെ വഴി

പ്രരംഭാഗാനം
കുരിശിൽ മരിച്ചവനേ,കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരോഴുക്കിയങ്ങേ,കുരിശിന്‍റെ
വഴിയേവരുന്നു ഞങ്ങൾ .

ലോകൈകനാഥാ,നിൻ
ശിഷ്യനായ്ത്തീരുവനാശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിൻ
കാല്‍പാടു പിഞ്ചെല്ലാൻ
കല്പിച്ച നായകാ.

നിൻ ദിവ്യരക്തത്താലെൻ പാപമാലിന്യം
കഴുകേണമേ,ലോകനാഥാ.

പ്രാരംഭ പ്രാർത്ഥന
നിത്യനായ ദൈവമേ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.പാപികളായ മനുഷ്യർക്കു വേണ്ടി ജീവൻ ബലികഴിക്കുവാൻ തിരുമനസ്സായ കർത്താവേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു.
അങ്ങു ഞങ്ങളെ സ്നേഹിച്ചു:അവസാനം വരെ സ്നേഹിച്ചു .സ്നേഹിതനു വേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.പീലാത്തോസിന്‍റെ ഭവനം മുതൽ ഗാഗുൽത്താ വരെ കുരിശും വഹിച്ചു കൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്‍റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയിൽകൂടി വ്യാകുലയായ മാതാവിന്‍റെ പിന്നാലെ ഒരു തീർത്ഥ യാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു.സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും,വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കർത്താവേ,ജീവിതത്തിന്‍റെ ഓരോ ദിവസവും ഞങ്ങൾക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയിൽക്കൂടി സഞ്ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ .
കർത്താവേ അനുഗ്രഹിക്കണമേ .
പരിശുദ്ധ ദേവമാതാവേ,
ക്രൂശിതനായ കത്താവിന്‍റെ തിരുമുറിവുകൾ എന്‍റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

[ഒന്നാം സ്ഥലത്തേയ്ക്കു പോകുബോൾ ]

മരണത്തിനായ് വിധിച്ചു,കറയറ്റ
ദൈവത്തിൻ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കർത്താവിനെ.

അറിയാത്ത കുറ്റങ്ങൾ
നിരയായ് ചുമത്തി
പരിശുദ്ധനായ നിന്നിൽ;
കൈവല്യദാത,നിൻ
കാരുണ്യം കൈകൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ

അവസാനവിധിയിൽ നീ-
യാലിവാർന്നു ഞങ്ങൾക്ക-
യാരുളേണമേ നാകഭാഗ്യം.

ഒന്നാം സ്ഥലം
ഈശോ മിശിഹാ മരണത്തിനു വിധിക്കപെടുന്നു
ഈശോ മിശിഹായേ,ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു:
എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
മനുഷ്യകുലത്തിന്‍റെ പപപ്പരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു ഈശോ പീലാത്തോസിന്‍റെ മുബിൽ നിൽക്കുന്നു .... അവിടുത്തെ ഒന്നു നോക്കുക ... ചമ്മട്ടിയടിയേറ്റ ശരീരം ... രക്തത്തിൽ ഒട്ടിപിടിച്ച വസ്ത്രങ്ങൾ... തലയിൽ മുൾമുടി..... ഉറക്കമൊഴിഞ്ഞ കണ്ണുകൾ.....ക്ഷീണത്താൽ വിറയ്ക്കുന്ന കൈകാലുകൾ.... ദാഹിച്ചുവരണ്ട നാവ്...... ഉണങ്ങിയ ചുണ്ടുകൾ.
പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു ..... കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു..... എങ്കിലും,അവിടുന്ന് എല്ലാം നിശ്ശബ്ദനായി സഹിക്കുന്നു.
എന്‍റെ ദൈവമായ കർത്താവേ,അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ.എന്നെ മറ്റുള്ളവർ തെറ്റിദ്ധരിക്കുബോഴും,നിർദ്ദയമായി വിമർശിക്കുബോഴും,കുറ്റകാരനായി വിധിക്കുബോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാൻ എന്നെയനുഗ്രഹിക്കണമേ.അവരുടെ ഉദ്ദേശത്തെപറ്റി ചിന്തിക്കാതെ അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണമേ
1 സ്വർഗ്ഗ 1 നന്മ

കർത്താവേ ...........
പരിശുദ്ധ ദേവമാതാവേ ...........

[രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോൾ ]
കുരിശു ചുമന്നിടുന്നു ലോകത്തിൻ
വിനകൾ ചുമന്നിടുന്നു
നീങ്ങുന്നു ദിവ്യനാഥൻ നിന്ദനം
നിറയും നിരത്തിലൂടെ.

"എൻ ജനമേ,ചൊല്‍ക
ഞാനെന്തു ചെയ്തു
കുരിശെന്‍റെ തോളിലേറ്റാൻ?
പൂന്തേൻ തുളുബുന്ന
നാട്ടിൽ ഞാൻ നിങ്ങളെ
ആശയോടാനയിച്ചു:

എന്തേ,യിദം നിങ്ങ-
ളെല്ലാം മറന്നെന്റെ
ആത്മാവിനാതങ്കമേറ്റി?"

രണ്ടാം സ്ഥലം
ഈശോ മിശിഹാ കുരിശു ചുമക്കുന്നു
ഈശോമിശിഹായേ ...................
ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു ...... ഈശോയുടെ ചുറ്റും നോക്കുക .... സ്നേഹിതന്മാർ ആരുമില്ല.... യുദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു...... പത്രോസ് അവിടുത്തെ പരിത്യജിച്ചു..... മറ്റു ശിഷ്യന്മാർ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവൃത്തികൾ കണ്ടവരും അവയുടെ ഫലമനുഭവിച്ചരും ഇപ്പോൾ എവിടെ?... ഓശാന പാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു.... ഈശോയെ സഹായിക്കുവാനോ,ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല....
എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്‍റെ കുരിശും വഹിച്ചുകൊണ്ട് എന്‍റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടലോ.എന്‍റെ സങ്കടങ്ങളുടെയും ക്ലെശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാൻ അങ്ങേ രക്തമണിഞ്ഞ കാല്പാടുകൾ പിന്തുടരുന്നു.വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കർത്താവേ എന്‍റെ ക്ലെശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാൻ എന്നെ സഹായിക്കണമേ.
1സ്വർഗ്ഗ 1നന്മ

കർത്താവേ,........
പരിശുദ്ധ ദേവമാതാവേ ............

[മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]
കുരിശിൻ കനത്ത ഭാരം താങ്ങുവാൻ
കഴിയാതെ ലോകനാഥൻ
പാദങ്ങൾ പതറിവീണു കല്ലുകൾ
നിറയും പെരുവഴിയിൽ.

തൃപ്പാദം കല്ലിന്മേൽ
തട്ടി മുറിഞ്ഞു,
ചെന്നിണം വാർന്നൊഴുകി;
മാനവരില്ലാ
വാനവരില്ലാ
താങ്ങിത്തുണച്ചീടുവാൻ

അനുതാപമൂറുന്ന
ചുടുകണ്ണുനീർ തൂകി-
യണയുന്നു മുന്നിൽ ഞങ്ങൾ.

മൂന്നാം സ്ഥലം
ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ.................
കല്ലുകൾ നിറഞ്ഞ വഴി...... ഭാരമുള്ള കുരിശ്.... ക്ഷീണിച്ച ശരീരം..... വിറയ്ക്കുന്ന കാലുകൾ...... അവിടുന്നു മുഖം കുത്തി നിലത്തുവീഴുന്നു...... മുട്ടുകൾ പൊട്ടി രക്തമൊലിക്കുന്നു..... യൂദന്മാർ അവിടുത്തെ പരിഹസിക്കുന്നു..... പട്ടാളക്കാർ അടിക്കുന്നു.... ജനക്കൂട്ടം ആർപ്പുവിളിക്കുന്നു.... അവിടുന്നു മിണ്ടുന്നില്ല....
"ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വച്ചു.ഞാൻ വലത്തേയ്ക്കു തിരിഞ്ഞുനോക്കി,എന്നെ അറിയുന്നവർ ആരുമില്ല, ഓടിയൊളിക്കുവാൻ ഇടമില്ല,എന്നെ രക്ഷിക്കുവാൻ ആളുമില്ല."
"അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു:നമുക്കുവേണ്ടി അവിടുന്നു സഹിച്ചു."
കർത്താവേ,ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്.പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണു പോകുന്നു.മറ്റുള്ളവർ അതുകണ്ടു പരിഹസിക്കുകയും,എന്‍റെ വേദന വർധിപ്പിക്കുകയും ചെയ്യാറുണ്ട്. കർത്താവേ എനിക്കു വീഴ്ചകളുണ്ടാകുബോൾ എന്നെ തന്നെ നിയന്ത്രിക്കുവാൻ എന്നെ പഠിപ്പിക്കണമേ, കുരിശു വഹിക്കുവാൻ ശക്തിയില്ലാതെ ഞാൻ തളരുമ്പോൾ എന്നെ സഹായിക്കണമേ.
1 സ്വർഗ്ഗ 1 നന്മ

കർത്താവേ,...........
പരിശുദ്ധ ദേവമാതാവേ......

[നാലാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]

വഴിയിൽക്കരഞ്ഞു വന്നോരമ്മയെ
തനയൻ തിരിഞ്ഞുനോക്കി
സ്വർഗ്ഗീയകാന്തി ചിന്തും മിഴികളിൽ
കൂരമ്പു താണിറങ്ങി

"ആരോടു നിന്നെ ഞാൻ
സാമ്യപ്പെടുത്തും
കദനപ്പെരുങ്കടലേ?"ആരറിഞ്ഞാഴത്തി-
ലലതല്ലി നിൽക്കുന്ന
നിൻ മനോവേദന?

നിൻ കണ്ണുനീരാൽ
കഴുകേണമെന്നിൽ
പതിയുന്ന മാലിന്യമെല്ലാം.

നാലാം സ്ഥലം

ഈശോ വഴിയിൽ വച്ചു തന്‍റെ മാതാവിനെ കാണുന്നു
ഈശോമിശിഹായേ.........
കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു ..... ഇടയ്ക്കു സങ്കടകരമായ ഒരു കൂടിക്കാഴ്ച...... അവിടുത്തെ മാതാവു ഓടിയെത്തുന്നു...... അവർ പരസ്പരം നോക്കി ...... കവിഞ്ഞൊഴുകുന്ന നാലു കണ്ണുകൾ...... വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങൾ.... അമ്മയും മകനും സംസാരിക്കുന്നില്ല..... മകന്‍റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു..... അമ്മയുടെ വേദന മകന്‍റെ ദുഃഖം വർദ്ധിപ്പിക്കുന്നു......
നാല്‍പതാം ദിവസം ഉണ്ണിയെ ദേവാലയത്തിൽ കാഴ്ചവച്ച സംഭവം മാതാവിന്‍റെ ഓർമ്മയിൽവന്നു."നിന്‍റെ ഹൃദയത്തിൽ ഒരു വാൾ കടക്കും" എന്നു പരിശുദ്ധനായ ശിമയോൻ അന്നു പ്രവചിച്ചു.
"കണ്ണു നീരോടെ വിതയ്ക്കുന്നവൻ സന്തോഷത്തോടെ കൊയ്യുന്നു" "ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങൾ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയുന്നു"
ദുഃഖ സമുദ്രത്തിൽ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്‍റെ ഏകാന്ത നിമിഷങ്ങളിൽ അങ്ങേ മാതാവിന്‍റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ.അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ പാപങ്ങളാണെന്നു ഞങ്ങൾ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ
1 സ്വർഗ്ഗ 1 നന്മ

കർത്താവേ........................
പരിശുദ്ധ ദേവമാതാവേ...............

[അഞ്ചാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]

കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയൊൻ തുണച്ചീടുന്നു
നാഥാ നിൻ കുരിശു താങ്ങാൻ കൈവന്ന
ഭാഗ്യമേ,ഭാഗ്യം.
നിൻ കുരിശെത്രയോ
ലോലം,നിൻ നുക-
മാനന്ദദായകം
അഴലില്‍ വീണുഴലുന്നോർ-
ക്കവലംബമേകുന്ന
കുരിശേ നമിച്ചിടുന്നു.

സുരലോകനാഥാ,നിൻ
കുരിശൊന്നു താങ്ങുവാൻ
തരണേ വരങ്ങൾ നിരന്തം.

അഞ്ചാം സ്ഥലം

ശിമയോൻ ഈശോയെ സഹായിക്കുന്നു
ഈശോമിശിഹായേ .........
ഈശോ വളരയധികം തളർന്നു കഴിഞ്ഞു..... ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാൻ ശക്തനല്ല.... അവിടുന്നു വഴിയിൽ വച്ചു തന്നെ മരിച്ചുപോയേക്കുമെന്നു യൂദന്മാർ ഭയന്നു...... അപ്പോൾ ശിമയോൻ എന്നൊരാൾ വയലിൽ നിന്നു വരുന്നത് അവർ കണ്ടു ..... കെവുറീന്കാരനായ ആ മനുഷ്യൻ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു......
അവിടുത്തെ കുരിശു ചുമക്കുവാൻ അവർ അയാളെ നിർബന്ധിച്ചു- അവർക്ക് ഈശോയോട് സഹതാപം തോന്നീട്ടല്ല, ജീവനോടെ അവിടുത്തെ കുരിശിൽ തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.
കരുണാനിധിയായ കർത്താവേ,ഈ സ്ഥിതിയിൽ ഞാൻ അങ്ങയെ കണ്ടിരുന്നുവെങ്കിൽ എന്നെത്തന്നെ വിസ്മരിച്ചു ഞാൻ അങ്ങയെ സഹായിക്കുമായിരുന്നു എന്നാൽ "എന്‍റെ ഈ ചെറിയ സഹോദരന്മാരിൽ ആർക്കെങ്കിലും നിങ്ങൾ സഹായം ചെതപ്പോഴെല്ലാം എനിക്കുതന്നെയാണു ചെയ്തത് എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ".അതിനാൽ ചുറ്റുമുള്ളവരിൽ അങ്ങയെ കണ്ടു കൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കാൻ എന്നെ അനുഹ്രഹിക്കണമേ. അപ്പോൾ ഞാനും ശിമയോനെപ്പോലെ അനുഗൃഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂർത്തിയാവുകയും ചെയ്യും
1 സ്വർഗ്ഗ 1 നന്മ

കർത്താവേ ...........
പരിശുദ്ധ ദേവമാതാവേ..............

[ആറാം സ്ഥലത്തേയ്ക്കു പോകുബോൾ]

വാടിത്തളർന്നു മുഖം-നാഥന്റെ
കണ്ണുകൾ താണുമങ്ങി
വേറൊനിക്കാ മിഴിനീർ തൂകിയാ-
ദിവ്യാനനം തുടച്ചു.

മാലാഖമാർക്കെല്ലാ-
മാനന്ദമേകുന്ന
മാനത്തെപ്പൂനിലാവേ,
താബോർ മാമല-
മേലേ നിന്മുഖം
സൂര്യനെപ്പോലെ മിന്നി.

ഇന്നാമുഖത്തിന്റെ
ലാവണ്യമൊന്നാകെ
മങ്ങി ദുഃഖത്തിൽ മുങ്ങി.

ആറാം സ്ഥലം

വേറൊനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
ഈശോമിശിഹായേ..........
ഭക്തയായ വേറൊനിക്കാ മിശിഹായെ കാണുന്നു ..... അവളുടെ ഹൃദയം സഹതാപത്താൽ നിറഞ്ഞു...... അവൾക്ക്‌ അവിടുത്തെ ആശ്വസിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവൾ ഈശോയെ സമീപിക്കുന്നു .... ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ ..... സ്നേഹം പ്രതിബന്ധം അറിയുന്നില്ല ..... "പരമാർത്ഥഹൃദയർ അവിടുത്തെ കാണും" "അങ്ങിൽ ശരണപ്പെടുന്ന വരാരും നിരാശരാവുകയില്ല" അവൾ ഭക്തിപൂർവ്വം തന്‍റെ തൂവാലയെടുത്തു ........ രക്തം പുരണ്ട മുഖം വിനയപൂർവ്വം തുടച്ചു.....
"എന്നോടു സഹതപിക്കുന്നവരുണ്ടോ എന്നു ഞാൻ അന്വേഷിച്ചു നോക്കി.ആരെയും ഞാൻ കണ്ടില്ല; എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല" പ്രവാചകൻ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകൾ എന്‍റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. സ്നേഹം നിറഞ്ഞ കർത്താവേ ,വെറോനിക്കയെപ്പോലെ അങ്ങയോടു സഹതപിക്കാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്‍റെ മായാത്ത മുദ്ര എന്‍റെ ഹൃദയത്തിൽ പതിക്കണമേ 1 സ്വർഗ്ഗ 1 നന്മ

കർത്താവേ .............
പരിശുദ്ധ ദേവമാതാവേ...........

[ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോൾ]

ഉച്ചവെയിൽ പൊരിഞ്ഞു -ദുസ്സഹ
മർദ്ദനത്താൽ വലഞ്ഞു
ദേഹം തളർന്നു താണു-രക്ഷകൻ
വീണ്ടും നിലത്തു വീണു

ലോകപാപങ്ങളാ-
നങ്ങയെ വീഴിച്ചു
വേദനിപ്പിച്ചതേവം
ഭാരം നിറഞ്ഞോരാ
ക്രൂശു നിർമിച്ചതെൻ
പാപങ്ങൾ തന്നെയല്ലോ

താപം കലർന്നങ്ങേ
പാദം പുണർന്നു ഞാൻ
കേഴുന്നു:കനിയേണമെന്നിൽ.

ഏഴാം സ്ഥലം
ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ.......................
ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു......... മുറിവുകളിൽ നിന്നു രക്തമൊഴുകുന്നു....... ശരീരമാകെ വേദനിക്കുന്നു ..... "ഞാൻ പൂഴിയിൽ വീണുപോയി എന്‍റെ ആത്മാവു ദുഖിച്ചു തളർന്നു"ചുറ്റുമുള്ളവർ പരിഹസിക്കുന്നു........ അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല.... "എന്‍റെ പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?" പിതാവിന്‍റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.
മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായേ,അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങൾ അങ്ങയെ സമീപിക്കുന്നു.അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയുവാൻ ശക്തിയില്ല. ജീവിതത്തിന്‍റെ ഭാരത്താൽ ഞങ്ങൾ തളർന്നു വീഴുകയും എഴുന്നേൽക്കാൻ കഴിവില്ലാതെ വലയുകയും ചെയുന്നു.അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.
1 സ്വർഗ്ഗ 1 നന്മ

കർത്താവേ,..........
പരിശുദ്ധ ദേവമതാവേ........

[എട്ടാം സ്ഥലത്തേയ്ക്കു പോകുബോൾ ]

"ഓർശ്ലെമിൻ പുത്രിമാരേ,നിങ്ങളി
ന്നെന്നെയോർത്തെന്തിനേവം
കരയുന്നു?നിങ്ങളേയും സുതരേയു-
മോർത്തോർത്തു കേണുകൊൾവിൻ:"

വേദന തിങ്ങുന്ന
കാലം വരുന്നു
കണ്ണീരണിഞ്ഞ കാലം
'മലകളേ,ഞങ്ങളെ
മൂടുവിൻ വേഗ'മെ-
ന്നാരവം കേൾക്കുമെങ്ങും.

കരള്‍നൊന്തു കരയുന്ന
നാരീഗണത്തിനു
നാഥൻ സമാശ്വാസമേകി.

എട്ടാം സ്ഥലം

ഈശോമിശിഹാ ഓർശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
ഈശോമിശിഹായേ ..................
ഓറശ്ലത്തിന്‍റെ തെരുവുകൾ ശബ്ദായമാനമായി.... പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങൾ വഴിയിലേയ്ക്കു വരുന്നു ........ അവർക്കു സുപരിചിതനായ ഈശോ കൊല ക്കളത്തിലേയ്ക്കു നയിക്കപ്പെടുന്നു ....... അവിടുത്തെ പേരിൽ അവർക്ക് അനുകബ തോന്നി.... ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓർമ്മയിൽ വന്നു ..... സൈത്തിൻ കൊബുകളും ജയ്‌വിളികളും... അവർ കണ്ണുനീർവാർത്തു കരഞ്ഞു ...... അവരുടെ സഹതാപപ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു..... അവിടുന്ന് അവരോടു പറയുന്നു: "നിങ്ങളേയും നിങ്ങളുടെ കുഞ്ഞുങ്ങളേയും ഓർത്തുകരയുവിൻ".
ഏതാനും വർഷങ്ങൾക്കുള്ളിൽ ഓർശ്ലം ആക്രമിക്കപ്പെടും..... അവരും അവരുടെ കുട്ടികളും പട്ടിണികിടന്നു മരിക്കും ..... ആ സംഭവം അവിടുന്നു പ്രവചിക്കയായിരുന്നു... അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.
എളിയവരുടെ സങ്കേതമായ കർത്താവേ, ഞെരുക്കത്തിന്‍റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ,അങ്ങേ ദാരുണമായ പീഡകൾ ഓർത്തു ഞങ്ങൾ ദുഖിക്കുന്നു. അവയ്ക്കു കാരണമായ ഞങ്ങളുടെ പാപങ്ങളോർത്തു കരയുവാനും ഭാവിയിൽ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ
1 സ്വർഗ്ഗ 1നന്മ

കർത്താവേ..........
പരിശുദ്ധ ദേവമാതാവേ .................

[ഒൻപതാം സ്ഥലത്തേയ്ക്കു പോകുബോൾ ]

കൈകാലുകൾ കുഴഞ്ഞു നാഥന്‍റെ
തിരുമെയ്‌ തളർന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയിൽ
വീഴുന്നു ദൈവപുത്രൻ.

"മെഴുകുപോലെന്നുടെ
ഹൃദയമുരുകി
കണ്ഠം വരണ്ടുണങ്ങി
താണുപോയ്‌ നാവെന്റെ;
ദേഹം നുറുങ്ങി
മരണം പറന്നിറങ്ങി"

വളരുന്നു ദുഖങ്ങൾ
തളരുന്നു പൂമേനി
ഉരുകുന്നു കരളിന്റെയുള്ളം.

ഒൻപതാം സ്ഥലം
ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ .......................
മുന്നോട്ടു നീങ്ങുവാൻ അവിടുത്തെയ്ക്ക് ഇനി ശക്തിയില്ല..... രക്തമെല്ലാം തീരാറായി..... തല കറങ്ങുന്നു ........ ശരീരം വിറയ്ക്കുന്നു....... അവിടുന്ന് അതാ നിലംപതിക്കുന്നു...... സ്വയം എഴുന്നേല്‍ക്കുവാൻ ശക്തിയില്ല ....... ശത്രുക്കൾ അവിടുത്തെ വലിചെഴുന്നേല്‍പിക്കുന്നു ........ ബലി പൂർത്തിയാകുവാൻ ഇനി വളരെ സമയമില്ല ...... അവിടുന്നു നടക്കുവാൻ ശ്രമിക്കുന്നു ........
"നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാൻ" എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകൾ ഇപ്പോൾ നമ്മെ നോക്കി അവിടുന്ന്‍ ആവർത്തിക്കുന്നു.
ലോകപപങ്ങൾക്കു പരിഹാരം ചെയ്ത കർത്താവേ,അങ്ങേ പീഡകളുടെ മുബിൽ എന്‍റെ വേദനകൾ എത്ര നിസ്സാരമാവുന്നു.എങ്കിലും ജീവിതഭാരം നിമിത്തം,ഞാൻ പലപ്പോഴും ക്ഷീണിച്ചുപോകുന്നു.പ്രയാസങ്ങൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു.ഒരു വേദന തീരും മുബ് മറ്റൊന്നു വന്നു കഴിഞ്ഞു: ജീവിതത്തിൽ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓർത്തു സഹിക്കുവാൻ എനിക്കു ശക്തിതരണമേ.എന്തെന്നാൽ എന്‍റെ ജീവിതം ഇനി എത്ര നീളുമെന്ന്‍ എനിക്കറിഞ്ഞുകൂടാ "ആർക്കും വേലചെയ്യാൻ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ"
1 സ്വർഗ്ഗ 1നന്മ
കർത്താവേ...............
പരിശുദ്ധ ദേവമാതാവേ.................

[പത്താം സ്ഥലത്തേയ്ക്കു പോകുബോൾ ]
എത്തീ വിലാപയാത്ര കാൽവരി-
ക്കുന്നിൻ മുകൾ പ്പരപ്പിൽ
നാഥന്‍റെ വസ്ത്രമെല്ലാം ശത്രുക്ക-
ളൊന്നായുരിഞ്ഞു നീക്കി.

"വൈരികൾ തിങ്ങിവ-
രുന്നെന്‍റെ ചുറ്റിലും
ഘോരമാം ഗര്‍ജ്ജനങ്ങൾ
ഭാഹിചെടുത്തെന്റെ
വസ്ത്രങ്ങളെല്ലാം"
പാപികള്‍ വൈരികൾ.

നാഥാ,വിശുദ്ധിതൻ
തൂവെള്ള വസ്ത്രങ്ങൾ
കനിവാർന്നു ചാർത്തേണമെന്നെ.

പത്താം സ്ഥലം
ദിവ്യരക്ഷകന്‍റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു
ഈശോമിശിഹായേ................
ഗാഗുൽത്തായിൽ എത്തിയപ്പോൾ അവർ അവിടുത്തേയ്ക്കു മീറ കലർത്തിയ വീഞ്ഞുകൊടുത്തു; എന്നാൽ അവിടുന്ന് അതു സ്വീകരിച്ചില്ല. അവിടുത്തെ വസ്ത്രങ്ങൾ നാലായി ഭാഗിച്ച് ഓരോരുത്തർ ഓരോ ഭാഗം എടുക്കുകയും ചെയ്തു. മേലങ്കി തയ്യൽ കൂടാതെ നെയ്യപ്പെട്ടതായിരുന്നു.അത് ആർക്കു ലഭിക്കണമെന്നു ചിട്ടിയിട്ടു തീരുമാനിക്കാം എന്ന് അവർ പരസ്പരം പറഞ്ഞു. "എന്‍റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു.എന്‍റെ മേലങ്കിക്കുവേണ്ടി അവർ ചിട്ടിയിട്ടു" എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വർത്ഥമായി.
രക്തത്തിൽ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ടപ്പോൾ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ,പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും,മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
1 സ്വർഗ്ഗ 1 നന്മ
കർത്താവേ,.............
പരിശുദ്ധ ദേവമാതാവേ...................

[പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുബോൾ]
കുരിശില്‍ക്കിടത്തിടുന്നു നാഥന്‍റെ
കൈകാൽ തറച്ചിടുന്നു .
മർത്യനു രക്ഷനൽക്കാനെത്തിയ
ദിവ്യമാം കൈകാലുകൾ.

"കനിവറ്റ വൈരികൾ
ചേർന്നു തുളച്ചെന്‍റെ
കൈകളും കാലുകളും"
പെരുകുന്നു വേദന-
യുരുകുന്നു ചേതന
നിലയറ്റ നീർക്കയം

"മരണം പരത്തിയോ-
രിരുളിൽക്കുടുങ്ങി ഞാൻ
ഭയമെന്നെയൊന്നായ് വിഴുങ്ങി"

പതിനൊന്നാം സ്ഥലം
ഈശോമിശിഹാ കുരുശിൽ തറയ്ക്കപ്പെടുന്നു
ഈശോമിശിഹായേ ..................
ഈശോയെ കുരിശിൽ കിടത്തി കൈകളിലും കാലുകളിലും അവർ ആണി തറയ്ക്കുന്നു... ആണിപ്പഴുതുകളിലേയ്ക്കു കൈകാലുകൾ വലിച്ചുനീട്ടുന്നു......... ഉഗ്രമായ വേദന ........ മനുഷ്യനു സങ്കല്‍പിക്കാൻ കഴിയാത്തവിധം ദുസ്സഹമായ പീഡകൾ ........ എങ്കിലും അവിടുത്തെ അധരങ്ങളിൽ പരാതിയില്ല....... കണ്ണുകളിൽ നൈരാശ്യമില്ല........ പിതാവിന്‍റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു പ്രാർത്ഥിക്കുന്നു.
ലോകരക്ഷകനായ കർത്താവേ,സ്നേഹത്തിന്‍റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശിൽ തറച്ചു. അങ്ങ് ലോകത്തിൽ നിന്നല്ലാത്തതിനാൽ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാൾ വലിയ ഭൃത്യനില്ലെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടാല്ലോ. അങ്ങയെ പീഡിപ്പിച്ചവർ ഞങ്ങളെയും പീടിപ്പിക്കുമെന്നു ഞങ്ങളറിയുന്നു. അങ്ങേയ്ക്കു വേണ്ടി മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1 സ്വർഗ്ഗ 1 നന്മ
കർത്താവേ,..................
പരിശുദ്ധ ദേവമാതാവേ................

[പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുബോൾ]
കുരിശിൽ കിടന്നു ജീവൻ പിരിയുന്നു
ഭുവനൈകനാഥനീശോ
സൂര്യൻ മരഞ്ഞിരിണ്ടു- നാടെങ്ങു-
മന്ധകാരം നിറഞ്ഞു.

"നരികൾക്കുറങ്ങുവാ-
നളയുണ്ടു പറവയ്ക്കു
കൂടുണ്ടു പാർക്കുവാൻ
നരപുത്രനൂഴിയിൽ
തലയൊന്നു ചായ്ക്കുവാ-
നിടമില്ലോരെടവും."

പുൽക്കൂടുതോട്ടങ്ങേ
പുൽകുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായിവന്നു.

പന്ത്രണ്ടാം സ്ഥലം
ഈശോമിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു.
ഈശോമിശിഹായേ................
രണ്ടു കള്ളൻമാരുടെ നടുവിൽ അവിടുത്തെ അവർ കുരിശിൽ തറച്ചു....... കുരിശിൽ കിടന്നുകൊണ്ടു ശത്രുക്കൾക്കു വേണ്ടി അവിടുന്നു പ്രാർത്ഥിക്കുന്നു......... നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു....... മാതാവും മറ്റു സ്ത്രീകളും കരഞ്ഞുകൊണ്ടു കുരിശിനു താഴെ നിന്നിരുന്നു. 'ഇതാ നിന്‍റെ മകൻ' എന്ന് അമ്മയോടും, 'ഇതാ നിന്‍റെ അമ്മ ' എന്ന് യോഹന്നാനോടും അവിടുന്ന്‍ അരുളിച്ചെയ്തു. പന്ത്രണ്ടുമണി സമയമായിരുന്നു. 'എന്‍റെ പിതാവേ,അങ്ങേ കൈകളിൽ എന്‍റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു,' എന്നരുളിച്ചെയ്ത് അവിടുന്നു മരിച്ചു. പെട്ടെന്നു സൂര്യൻ ഇരുണ്ടു, മൂന്നുമണി വരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരിശ്ശീല നടുവേ കീറിപ്പോയി. ഭൂമിയിളകി; പാറകൾ പിളർന്നു; പ്രേതാലയങ്ങൾ തുറക്കപ്പെട്ടു.
ശതാധിപൻ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് 'ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു' എന്നു വിളിച്ചു പറഞ്ഞു.കണ്ടു നിന്നിരുന്നവർ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
"എനിക്ക് ഒരു മാമോദീസാ മുങ്ങുവാനുണ്ട്. അതു പൂർത്തിയാകുന്നതുവരെ ഞാൻ അസ്വസ്ഥനാകുന്നു." കർത്താവേ,അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂർത്തിയാക്കി. എന്‍റെ ബലിയും ഒരിക്കൽ പൂർത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാർത്ഥിക്കുവാൻ എന്നെ അനുവദിക്കണമേ. 'എന്‍റെ പിതാവേ,' ഭൂമിയിൽ ഞാൻ അങ്ങയെ മഹത്വപ്പെടുത്തി എന്നെ എൽപിച്ചിരുന്ന ജോലി ഞാൻ പൂർത്തിയാക്കി. ആകയാൽ അങ്ങേപ്പക്കൽ എന്നെ മഹത്വപ്പെടുത്തണമേ."
1 സ്വർഗ്ഗ 1 നന്മ
കർത്താവേ,...........
പരിശുദ്ധ ദേവമാതാവേ.............

[പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുബോൾ]
അരുമസുതന്‍റെ മേനി മാതാവു
മടിയിൽക്കിടത്തിടുന്നു.
അലയാഴിപോലെനാഥേ, നിൻദുഃഖ-
മതിരുകാണാത്തതല്ലോ.

പെരുകുന്ന സന്താപ-
മുനയേറ്റഹോ നിന്റെ
ഹൃദയം പിളർന്നുവല്ലോ
ആരാരുമില്ല,തെ-
ല്ലാശ്വസമെകുവാ-
നാകുലനായികേ.

"മുറ്റുന്ന ദുഖത്തിൽ
ചുറ്റും തിരിഞ്ഞു ഞാൻ
കിട്ടീലൊരാശ്വസമെങ്ങും."

പതിമൂന്നാം സ്ഥലം

മിശിഹായുടെ മൃതദേഹം മാതാവിന്‍റെ മടിയിൽ കിടത്തുന്നു
ഈശോമിശിഹായേ.........
അന്ന് വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്ന് ശാബതമാകും. അതുകൊണ്ടു ശരീരങ്ങൾ രാത്രി കുരിശിൽ കിടക്കാൻ പാടില്ലെന്നു യൂദന്മാർ പറഞ്ഞു. എന്തെന്നാൽ ആ ശാബതം വലിയ ദിവസമായിരുന്നു തന്മൂലം കുരിശിൽ തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകൾ തകർത്തു ശരീരം താഴെയിറക്കണമെന്ന്‍ അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. ആകയാൽ പടയാളികൾ വന്നു മിശിഹായോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടിരുന്ന രണ്ടു പേരുടെയും കണങ്കാലുകൾ തകർത്തു. ഈശോ പണ്ടേ മരിച്ചു കഴിഞ്ഞിരുന്നു എന്നു കണ്ടതിന്നാൽ അവിടുത്തെ കണങ്കാലുകൾ തകർത്തില്ല. എങ്കിലും പടയാളികളിൽ ഒരാൾ കുന്തംകൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി. ഉടനെ അവിടെനിന്നു രക്തവും വെള്ളവും ഒഴുകി അന്തരം മിശിഹായുടെ മൃതദേഹം കുരിശിൽ നിന്നിറക്കി അവർ മാതാവിന്‍റെ മടിയിൽ കിടത്തി.
ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സലപുത്രൻ മടിയിൽ കിടന്നു കൊണ്ടു മൂകമായ ഭാഷയിൽ അന്ത്യയാത്ര പറഞ്ഞപ്പോൾ അങ്ങ് അനുഭവിച്ച സങ്കടം ആർക്കു വിവരിക്കാൻ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതൽ ഗാഗുൽത്താ വരെയുള്ള സംഭവങ്ങൾ ഓരോന്നും അങ്ങേ ഓർമ്മയിൽ തെളിഞ്ഞു നിന്നു. അപ്പോൾ അങ്ങു സഹിച്ച പീഡകളെ ഓർത്തു ജീവിത ദുഃഖത്തിന്‍റെ ഏകാന്തനിമിഷങ്ങളിൽ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ.
1 സ്വർഗ്ഗ 1 നന്മ

കർത്താവേ, ...........
പരശുദ്ധ ദേവമാതാവേ..............

[പതിന്നാലം സ്ഥലത്തേയ്ക്കു പോകുബോൾ]
നാഥന്‍റെ ദിവ്യദേഹം വിധിപോലെ
സംസ്കരിചിടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ
ഉറവയാണാക്കുടീരം.

മൂന്നുനാൾ മത്സ്യത്തി-
നുള്ളിൽ കഴിഞ്ഞൊരു
യൌനാൻ പ്രവാചകൻ പോൽ
ക്ലെശങ്ങളെല്ലാം
പിന്നിട്ടു നാഥൻ
മൂന്നാം ദിനമുയിർക്കും.

പ്രഭയോടുയിർത്തങ്ങേ
വരവേൽപിനെത്തിടാൻ
വരമേകണേ ലോകനാഥാ.

പതിന്നാലാം സ്ഥലം
ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ
സംസ്കരിക്കുന്നു
ഈശോമിശിഹായേ.............
അനന്തരം പീലാത്തോസിന്‍റെ അനുവാദത്തോടെ റംസാക്കാരനായ യൗസേപ്പ് ഈശോയുടെ മൃതദേഹം ഏറ്റെടുത്തു. നൂറു റാത്തലോളം സുഗന്ധക്കൂട്ടുമായി നിക്കൊദേമൂസും അയാളുടെകൂടെ വന്നിരുന്നു. യൂദൻമാരുടെ ആചാരമനുസരിച്ചു കച്ചകളും പരിമളദ്രവ്യങ്ങളും കൊണ്ടു ശരീരം പൊതിഞ്ഞു. ഈശോയെ കുരിശിൽ തരചിടത്ത് ഒരു തോട്ടവും,അവിടെ ഒരു പുതിയ കല്ലറയുമുണ്ടായിരുന്നു. ശാബതം ആരംഭിച്ചിരുന്നതുകൊണ്ടും, കല്ലറ അടുത്തായിരുന്നതുകൊണ്ടും, അവർ ഈശോയെ അവിടെ സംസ്കരിച്ചു.
"അങ്ങ് എന്‍റെ ആത്മാവിനെ പാതാളത്തിൽ തള്ളുകയില്ല; അങ്ങേ പരിശുദ്ധൻ അഴിഞ്ഞുപോകുവാൻ അനുവദിക്കയുമില്ല".
അനന്തമായ പീഡകൾ സഹിച്ച്മഹത്വത്തിലേയ്ക്കു പ്രവേശിച്ച മിശിഹായേ, അങ്ങയോടുകൂടി മരിക്കുന്നവർ അങ്ങയോടുകൂടെ ജീവിക്കുമെന്നു ഞങ്ങൾ അറിയുന്നു. മാമ്മോദീസാ വഴിയായി ഞങ്ങളും അങ്ങയോടുകൂടെ സംസ്കരിക്കപ്പെട്ടിരിക്കയാണല്ലോ. രാവും പകലും അങ്ങേ പീടാനുഭാവത്തെപറ്റി ചിന്തിച്ചു കൊണ്ട് പാപത്തിനു മരിച്ചവരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
1 സ്വർഗ്ഗ 1 നന്മ
കർത്താവേ,.................
പരിശുദ്ധ ദേവമാതാവേ................

സമാപനഗാനം
ലോകത്തിലാഞ്ഞുവീശി സത്യമാം
നാകത്തിൻ ദിവ്യകാന്തി;
സ്നേഹം തിരഞ്ഞിറങ്ങി പാവന
സ്നേഹപ്രകാശതാരം

നിന്ദിച്ചു മർത്യനാ
സ്നേഹത്തിടബിനെ
നിർദ്ദയം ക്രൂശിലേറ്റി;
നന്ദിയില്ലാത്തവർ
ചിന്തയില്ലാത്തവർ
നാഥാ, പൊറുക്കേണമേ

നിൻ പീഡയോർത്തോർത്തു
കണ്ണീരൊഴുക്കുവാൻ
നല്‍കേണമേ നിൻവരങ്ങൾ.

സമാപന പ്രാർത്ഥന നീതിമാനായ പിതാവേ, അങ്ങേയെ രഞ്ജിപ്പിക്കുവാൻ സ്വയം ബാലിവസ്തുവായിത്തീർന്ന പ്രിയപുത്രനെ സ്വീകരിച്ചുകൊണ്ടു ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും,ഞങ്ങളോടു രമ്യപ്പെടുകയും ചെയ്യണമേ.
അങ്ങേ തിരുക്കുമാരൻ ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ആ തിരുരക്തത്തെയോർത്തു ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണമേ.
ഞങ്ങളുടെ പാപം വലുതാണെന്നു ഞങ്ങളറിയുന്നു. എന്നാൽ അങ്ങേ കാരുണ്യം അതിനേക്കാൾ വലുതാണല്ലോ. ഞങ്ങളുടെ പാപങ്ങൾ കണക്കിലെടുക്കുമ്പോൾ അവയ്ക്കുവേണ്ടിയുള്ള ഈ പരിഹാരബലിയേയും ഗൌനിക്കണമേ
ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങേ പ്രിയപുത്രൻ ആണികളാൽ തറയ്ക്കപ്പെടുകയും കുന്തത്താൽ കുത്തപ്പെടുകയും ചെയ്തു. അങ്ങേ പ്രസാദിപ്പിക്കാൻ അവിടുത്തെ പീഡകൾ ധാരാളം മതിയല്ലോ.
തന്‍റെ പുത്രനെ ഞങ്ങൾക്കു നൽകിയ പിതാവിനു സ്തുതിയും കുരിശുമരണത്താൽ ഞങ്ങളെ രക്ഷിച്ച പുത്രന് ആരാധനയും, രക്ഷണകൃത്യം പൂർത്തിയാക്കിയ പരിശുദ്ധാത്മാവിനു സ്തോത്രവുമുണ്ടായിരിക്കട്ടെ. ആമ്മേൻ
1 സ്വർഗ്ഗ 1 നന്മ
മനസ്താപപ്രകരണം ..........................


GO BACK TO THE LIST

ചെറിയ ഒപ്പീസ്

ശുശ്രൂ: മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്‍റെ തിരുനാമത്തിനു സ്തുതി. നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.


സ്ലോസാ

കാര്‍മ്മി: കരുണയുള്ള കര്‍ത്താവേ, കരയുന്നവര്‍ നിന്നെ വിളിക്കുകയും സങ്കടപ്പെടുന്നവര്‍ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്‍റെ വാഗ്ദാനങ്ങളുടെ പ്രതീക്ഷയാല്‍ നിന്‍റെ ദാസനെ ആശ്വസിപ്പിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.

സമൂ: ആമ്മേന്‍


ഒനീസാ
(മല്‍ക്കാ മിശിഹാ...)


എന്‍റെകര്‍ത്താവേ, നിന്നെ ഞാന്‍ പ്രകീര്‍ത്തിക്കും

മഹിമയോടന്തിമ വിധിനാളില്‍
കര്‍ത്താവേ, നീയണയുമ്പോള്‍
കരുണയൊടെന്നെ നിറുത്തണമേ
നല്ലവരൊത്തു വലംഭാഗേ.

കര്‍ത്താവേ, നിന്നെ ഞാനാശ്രയിച്ചു
കര്‍ത്താവേ, നിന്‍ കുരിശിനെ ഞാ-
നാരാധിച്ചുവണങ്ങുന്നു.
അതുതാന്‍ ഞങ്ങള്‍ക്കുത്ഥാനം
രക്ഷയുമുയിരും നല്‍കുന്നു.

ആകാശവും ഭൂമിയും നിന്റേതാകുന്നു

ആകാശവുമീഭൂതലവും
താവകമല്ലോ കര്‍ത്താവേ
ജീവിക്കുന്നവനഭയം നീ
നല്‍കണമേ മൃതനായുസ്സും.

അവരാനന്ദകീര്‍ത്തനങ്ങള്‍ പാടും

മൃതരാം നരരുടെ പാപങ്ങള്‍
മായ്ക്കണമേ, നിന്‍ കൃപയാലേ:
മാമ്മോദീസാ വഴിയങ്ങേ
സുതരാണവരെന്നോര്‍ക്കണമേ.

അവന്‍റെസന്തോഷത്തില്‍ അവരാനന്ദിക്കും

കര്‍ത്താവേ, നിന്‍ ശോണിതവും
ദിവ്യശരീരവുമറിവോടെ
ഉള്‍ക്കൊണ്ടവരാം നിന്‍ സുതരേ
നിത്യവിരുന്നില്‍ ചേര്‍ക്കണമേ

അവരിലാരും അവശേഷിച്ചില്ല

മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു.
കാഹളനാദം കേള്‍ക്കുമ്പോള്‍
മൃതരില്‍ ജീവനുദിക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

ബാവാ പുത്രന്‍ റൂഹായേ,
മൃതനാമെന്നില്‍ കനിയേണം
ജീവന്‍ നല്‍കി മഹോന്നതമാം
പ്രഭയുടെ നാട്ടില്‍ ചേര്‍ക്കേണം.

ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

തെളിവായെന്നുടെ നാഥാ, നിന്‍
തിരുമിഴിയെല്ലാം കാണുന്നു
നിരവധിയാമെന്‍ പാപങ്ങള്‍
നിരയായെണ്ണി വിധിക്കല്ലേ.

ശുശ്രൂ: നമ്മുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.


സ്ലോസാ

കാര്‍മ്മി: കര്‍ത്താവേ, നിന്‍റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്‍റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യുമാറാകട്ടെ. മഹനീയമായ നിന്‍റെ ത്രിത്വത്തിന്‍റെ അനുഗ്രഹം ഞങ്ങളെ സഹായിക്കുമാറാകട്ടെ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.


ഹാസാ

കാര്‍മ്മി: കര്‍ത്താവേ, നീ ആകാശത്തിലും ഭൂമിയിലും സ്തുത്യര്‍ഹനാകുന്നു. ഞങ്ങളുടെ ജീവന്‍റെ കാരണവും ആത്മാവിന്‍റെ പ്രത്യാശയും നീയാകുന്നു. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍


മദ്‍രാശ

(കുര്‍ബ്ബാന കഴിഞ്ഞ ഉടനെയാണെങ്കില്‍ - കമ്പെന്‍‍മാറാന്‍ ...)


കാര്‍മ്മി: കൈക്കൊള്ളണമേ ഹൃദയം‍ഗമമാം വിശ്വാസമൊടെ ദാസന്‍ ചെയ്യും
ബലിയെന്‍‍നാഥാ
തിരുസ്സന്നിധിയില്‍


സമൂ:കൈക്കൊള്ളണമേ...


കാര്‍മ്മി: പൂര്‍വ്വന്മാരാം നോഹ്‍അബ്രാഹം
ഇസഹാക്ക് യാക്കോബ് മഹിതാശയര്‍ തന്‍
പരിപാവനമാം ബലികള്‍ പോലെ.


സമൂ: കൈക്കൊള്ളണമേ...


കാര്‍മ്മി: പുരുവത്സലരാം ശ്ലീഹരുമൊരുപോല്‍
വിനയാന്വിതരായ് തവസന്നിധിയില്‍
ചെയ്തൊരു നവമാം ബലിപോല്‍ നാഥാ


സമൂ: കൈക്കൊള്ളണമേ...


(മറ്റവസരങ്ങളില്‍ - ലാതക് റേലാക് )


കാര്‍മ്മി: ഉന്നതനൃപനാം മിശിഹാനാഥാ,
മൃതരെല്ലാരും മിന്നിവിളങ്ങും വദനമൊടുണരാന്‍
വരമരുളേണം

സമൂ: ഉന്നതനൃപനാം...

കാര്‍മ്മി: വിധിയുടെ നാളില്‍

വിജയപ്രഭയില്‍ വിണ്ടലമെങ്ങും
പൊങ്ങിമുഴങ്ങും കാഹളനാദം പൂജിതമല്ലോ

സമൂ: ഉന്നതനൃപനാം...


കാര്‍മ്മി: അന്ത്യമെഴാത്തോരവികലമോദം
നുകരാന്‍ മൃതരെ
മഹിമാവൊഴുകും മണവറയിങ്കല്‍ ചേര്‍ക്കണമീശോ

.

സമൂ: ഉന്നതനൃപനാം...



ശൂറായ (സങ്കീ. 129)

ശുശ്രൂ: അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനെ, നിന്‍റെ തിരുനാമത്തിനു സ്തുതി.

(സമൂഹം രണ്ടുഗണമായി തുടരുന്നു)


അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു.
കര്‍ത്താവേ എന്‍റെ ശബ്ദം കേള്‍ക്കണമേ.

എന്‍റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ.
കര്‍ത്താവേ, നീ പാപങ്ങളെല്ലാം ഓര്‍ത്തിരിക്കുമെങ്കില്‍ ആര്‍ക്കു രക്ഷയുണ്ടാകും?

എന്തുകൊണ്ടെന്നാല്‍ പാപമോചനം നിന്‍റെ പക്കല്‍ നിന്നാകുന്നുവല്ലോ.
കര്‍ത്താവില്‍ ഞാന്‍ ശരണപ്പെടുന്നു.

എന്‍റെ പ്രതീക്ഷ അവന്‍റെ വാഗ്ദാനത്തിലാകുന്നു.
പുലരിയാവാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ കര്‍ത്താവേ, നിന്നെ ഞാന്‍ കാത്തിരിക്കുന്നു.

പുലരിയാവാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ ഇസ്രായേലും കര്‍ത്താവിനെ കാത്തിരിക്കുന്നു.
എന്തുകൊണ്ടെന്നാല്‍ അവന്‍ കരുണയുള്ളവനാകുന്നു.

പൂര്‍ണ്ണമായ രക്ഷയും അവന്‍റെ പക്കലാകുന്നു.
ഇസ്രായേലിനെ അതിന്‍റെ പാപങ്ങളില്‍ നിന്നെല്ലാം അവന്‍ രക്ഷിക്കും.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍


ശുശ്രൂ: അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനെ നിന്‍റെ തിരുനാമത്തിനു സ്തുതി. നമ്മുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.


കാര്‍മ്മി: സജീവവും ജീവദായകവുമായ ശബ്ദത്താല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തില്‍ നിന്‍റെ ദാസനെ (ദാസിയെ) വിളിക്കുകയും, നിന്‍റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികര്‍ത്താവേ, ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.


ഹാസാ

കാര്‍മ്മി: കര്‍ത്താവേ, മരിച്ചവരെ നീ കരുണാപൂര്‍വ്വം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂര്‍വ്വം പരിപാലിക്കേണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ ജീ മഹിമയോടുകൂടെ ഉയിര്‍പ്പിക്കേണമേ. ജീവന്റെയും മരണത്തിന്റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.


ഹൂത്താമ്മ

കാര്‍മ്മി: സകലത്തിന്റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്‍റെ കുരിശിന്‍റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കവറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ നിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കു ഞങ്ങളുടെ ഈ സഹോദരനെ (സഹോദരിയെ) നീ സ്വീകരിക്കേണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്‍റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍

GO BACK TO THE LIST

സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്‍റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com