അബ്രഹാം നമുക്ക് മാതൃക

സങ്കീര്ത്തനം 133 : സഹോദരര്‍ ഏക മനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്.....അവിടെയാണ് കര്‍ത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജിവനും പ്രദാനം ചെയ്യുന്നത്.

ഉല്പ്പനത്തി പുസ്തകം പതിമൂന്നാം അദ്ധ്യായം രണ്ട് സഹോദരന്മാരെ നമുക്ക് പരിചയപ്പെടുത്തുന്നു. പൂര്വയപിതാവായ അബ്രഹാവും ലോത്തും. ദൈവം അബ്രഹാമിനെ വിളിച്ചു കാനാന് ദേശത്തുവന്നു താമസിക്കുവാന്‍ പറഞ്ഞപ്പോള്‍ അബ്രഹാം ഭാര്യ സാറയേയും സഹോദരന്‍ ലോത്തിനേയും കൂടെ കൂട്ടി. (സഹോദരനെന്നും സഹോദരപുത്രനെന്നും ചാര്‍ച്ചക്കാരനെന്നും ഇങ്ങനെ മൂന്നുരീതിയില്‍ ലോത്തിനെ ഉല്‍പ്പത്തി പുസ്തകം പരാമര്ശികക്കുന്നുണ്ട് ) അതുവരെയുളള അവരുടെ സമ്പാദ്യങ്ങളും കൂടെ കൊണ്ടുപോയി. അവര്‍ക്ക് ധാരാളം ആടുമാടുകളും സ്വര്‍ണ്ണവും വെളളിയുമൊക്കെ ഉണ്ടായിരുന്നു. അവര്‍ നെഗബില് താമസിക്കുമ്പോള്‍അവര്‍ക്ക് ഒരുമിച്ച് താമസിക്കുവാന്‍ ആ സ്ഥലം മതിയാകാതെ വന്നു. അബ്രഹാമിന്റെയും ലോത്തിന്റെയും ആട്ടിടയന്മാര്‍ തമ്മില്‍ കലഹം പതിവായി.

അബ്രഹാം ലോത്തിലോട് പറഞ്ഞു “നമ്മള്‍ തമ്മിലും നമ്മുടെ ഇടയര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം നമ്മള്‍ സഹോദരമ്മാരാണ് ” ഇതാ ഈ ദേശമെല്ലാം നമ്മുടെ കണ്മുമ്പില്‍ ഉണ്ടല്ലോ. നമുക്ക് ഭാഗം വയ്പ് നടത്താം. ഇടതു ഭാഗമാണ് നിനക്ക് വേണ്ടതെങ്കില്‍ ഞാന്‍ വലത്തോട്ട് പൊയ്ക്കോളാം. വലത് ഭാഗമാണ് നിനക്ക് വേണ്ടതെങ്കില്‍ ഞാന്‍ ഇടത്തോട്ട് പോകാം .

ഫലഭൂയിഷ്ടമായ ജോര്‍ദ്ദാന്‍ സമതലം തെരഞ്ഞെടുത്ത ലോത്ത് കിഴക്കോട്ട് പോയി . അബ്രഹാം കാനാന്‍ ദേശത്ത് തന്നെ താമസമാക്കി. നല്ല സ്ഥലം നോക്കി തെരഞ്ഞെടുത്ത് ലോത്ത് അങ്ങോട്ട് മാറിയ ശേഷം ദൈവം അബ്രഹാമിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു. “നീ തലയുയര്ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. നീ കാണുന്ന ദേശമെല്ലാം നിനക്കും നിന്റെ സന്തതി പരമ്പരകള്‍ക്കുടമായി എന്നേക്കും ഞാന്‍ നല്കും. എഴുന്നേറ്റ് ഈ ഭൂമിക്ക് നെടുകേയും കുറുകേയും നടക്കുക. അത് ഞാന്‍ നിനക്ക് നല്കും" നിനക്ക് ഇഷ്ടമുളളത് നീ എടുക്കുക, ബാക്കിയുളളത് മതി എനിക്ക് എന്നുപറഞ്ഞുകൊണ്ട് സഹോദരന് എല്ലാം വിട്ടുകൊടുത്തപ്പോള്‍ ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. അബ്രഹാമിന് വീണ്ടും കര്‍ത്താവിന്‍റെ ദര്ശനമുണ്ടായി. അബ്രഹാം നീ ഭയപ്പെടേണ്ട, ഞാന്‍ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വലുതായിരിക്കും.

ഫലഭൂയിഷ്ടമായ ജോര്‍ദ്ദാന്‍ സമതലം തെരഞ്ഞെടുത്ത ലോത്ത് അവിടെ നിന്നും വീണ്ടും കിഴക്കോട്ടുപോയി സോദോമിനടുത്ത് പാളയമടിച്ചു. അവിടെ കൊളളക്കാര്‍ വന്ന് അവനെ കൊളളയടിക്കുകയും പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതറിഞ്ഞ അബ്രഹാം പോയി ലോത്തിനെ രക്ഷിച്ചു കൊണ്ടുവന്നു. അധര്മ്മം പെരുകിയപ്പോള് സോദോം, ഗൊമേറ നശിപ്പിക്കുവാന് ദൈവം തീരുമാനിച്ചപ്പോള് തന്റെ സഹോദരനെ രക്ഷിക്കുവാന്‍ വേണ്ടി ദൈവത്തോട് മാദ്ധ്യസ്ഥം പറഞ്ഞതും വീണ്ടും രക്ഷിച്ചതും അബ്രഹാമാണ്.

സഹോദര സ്നേഹത്തിന്റെ ഉത്തമ മാത്യകയാണ് പിതാവായ അബ്രഹാമില്‍ നാം കാണുന്നത്. നമ്മള് മാത്യകയാക്കേണ്ടതും ഇതു തന്നെ. അങ്ങനെ നമ്മള്‍ ചെയ്യുമ്പോള്‍ തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് ദൈവം നമുക്ക് ആവശ്യമുളളതെല്ലാം നല്കും.

സണ്ണി അത്തിക്കളം, നെടുമുടി

സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com