അത്തിക്കളം കുടുംബയോഗം കഴിഞ്ഞ 10 വര്‍ഷങ്ങളിലൂടെ
2008 -2018

ആമുഖം

നമ്മുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുവാനും കൂടുതല്‍ സ്നേഹസൗഹൃദങ്ങള്‍ പങ്കുവെയ്ക്കുവാനുമായി ഒരു കുടുംബയോഗം രൂപീകരിക്കുക എന്ന ആശയം പ്രാവര്‍ത്തികമായത് 2008 ജനുവരി മാസത്തോടെയാണ്. ശ്രീ. സി.പൗലോസ് അത്തിക്കളം, ശ്രീ. ചാക്കോ സ്കറിയ അത്തിക്കളം എന്നിവര്‍ ചേര്‍ന്ന് കുടുംബയോഗം രൂപീകരിക്കുന്നതിനുള്ള ഒരു ആലോചനായോഗം വിളിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ആന്‍റണി അത്തിക്കളത്തിലച്ചന്‍റെ സാന്നിദ്ധ്യത്തില്‍ 2008 ജനുവരി 27-ാം തീയതി ഞായറാഴ്ച ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ ചാക്കോസ്കറിയയുടെ വസതിയില്‍ വച്ച് നടന്ന ആലോചനായോഗത്തില്‍ 22 കുടുംബനാഥന്മാര്‍ പങ്കെടുത്തു.

"ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബയോഗം" എന്ന പേരില്‍ നമ്മുടെ കൂട്ടായ്മ രൂപീകരിക്കുകയും താല്ക്കാലിക ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. റവ. ഫാ.മാത്യു അത്തിക്കളം (രക്ഷാധികാരി), സി.പൗലോസ് അത്തിക്കളം (പ്രസിഡന്‍റ്), സ്കറിയ തോമസ് അത്തിക്കളം (വൈസ് പ്രസിഡന്‍റ്), സണ്ണി അത്തിക്കളം (സെക്രട്ടറി), സിബിച്ചന്‍ ചെറിയാന്‍ (ജോ.സെക്രട്ടറി), അപ്പച്ചന്‍കുട്ടി ജോസഫ് (ട്രഷറര്‍), കൂടാതെ കമ്മറ്റി അംഗങ്ങളായി എ.സി.ചാക്കോ, എ.സി.ജോസഫ്, ടോമി ചാക്കോ, എ.ഇസഡ്. ആന്‍റണി, സജി ജോസഫ്, മാത്യു ജോസഫ് എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

സണ്ണി അത്തിക്കളം തയ്യാറാക്കിയ നിയമാവലി അംഗീകരിച്ചു. 2008 മാര്‍ച്ച് 16 ന് അത്തിക്കളത്തില്‍ ചാക്കമ്മയുടെ ഭവനത്തില്‍ വച്ച് നടന്ന ആദ്യത്തെ പൊതുയോഗത്തില്‍ വച്ച് നമ്മുടെ കുടുംബയോഗത്തിന്‍റെ ഉദ്ഘാടനം മങ്കൊമ്പ് പള്ളി വികാരി റവ.ഫാ.സ്കറിയ ചൂരപ്പുഴ നിര്‍വ്വഹിച്ചു. ശ്രീ. സിബി സഖറിയ, സി.മാത്യു, എല്‍സമ്മ സെബാസ്റ്റ്യന്‍, അമ്മിണി മാത്യു എന്നിവരെ കമ്മറ്റി അംഗങ്ങളായി ഉള്‍പ്പെടുത്തി. എഴുപതുപേര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.

നമ്മുടെ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയും അമേരിക്കയില്‍ നിന്ന് ആ സമയത്ത് നാട്ടിലെത്തിയിരുന്നതുമായ ചാക്കോ ജോസഫ് (വാവച്ചന്‍ കുറുങ്കാട്ടുമൂല) അത്തിക്കളത്തില്‍ അവര്‍കളെയും കുടംബത്തെയും സ്വീകരിക്കുന്നതിനും, പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന റവ.ഫാ.ജയിംസ് അത്തിക്കളം, വ്രതവാഗ്ദാന രജതജൂബിലി ആഘോഷിക്കുന്ന സി.വിജയ എഫ്.സി.സി., സി.ജീന്‍ എസ്.ആര്‍.എ എന്നിവരെ അനുമോദിക്കുന്നതിനുമായി വീണ്ടും ഒരു പൊതുയോഗം മെയ് 11-ാം തീയതി ഞായറാഴ്ച 3 മണിക്ക് ശ്രീ. ചാക്കോ സ്കറിയ അത്തിക്കളത്തിന്‍റെ ഭവനത്തില്‍ വച്ച് നടത്തപ്പെടുന്നു. റവ.ഫാ.ജയിംസ് അത്തിക്കളം, റവ.ഫ്രാന്‍സിസ് സ്കറിയ, സി.റോസിറ്റ്, സി.ജിഷാ ജോസഫ്, സി.ജീനാസേവ്യര്‍, സി.എലിസബത്ത് മരിയ എന്നിവരും സന്നിഹിതരായിരുന്നു.

കുടുംബാംഗങ്ങളുടെ അഡ്രസ്സും ഫോണ്‍ നമ്പരുമടങ്ങിയ അഡ്രസ് ബുക്ക് ശ്രീ. ചാക്കോ ജോസഫ് (വാവച്ചന്‍ കുറുങ്കാട്ടുമൂല) അവര്‍കള്‍ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് റവ.ഫാ.ജയിംസ് അത്തിക്കളം പ്രകാശനം ചെയ്തു.

മങ്കൊമ്പ് വി.പത്താംപീയൂസ് ദേവാലയ പാരിഷ്ഹാളിന്‍റെ നിര്‍മ്മാണ ഫണ്ടിലേക്ക് കുടുംബയോഗം വകയായി 10000/- രൂപ സംഭാവന നല്‍കി.

നമ്മുടെ കുടുംബയോഗത്തിന്‍റെ ഒന്നാമത് വാര്‍ഷികവും കുടുംബ മഹാ സംഗമവും 2009 മെയ് 9 ശനിയാഴ്ച നസ്രത്ത് പള്ളി പാരിഷ്ഹാളില്‍ വെച്ച് വിപുലമായ രീതിയിലില്‍ നടന്നു. കുടുംബയോഗം രക്ഷാധികാരി റവ.ഫാ. മാത്യു അത്തിക്കളം അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഉത്ഘാടനം ചെയ്തതും ഒന്നാമത് വാര്‍ഷിക സ്മരണിക പ്രകാശനം ചെയ്തതും ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍.ജോസഫ് പെരുന്തോട്ടം പിതാവായിരുന്നു.

നമ്മുടെ കുടുംബാംഗങ്ങളായ വൈദീകരെയും, കന്യാസ്ത്രീകളെയും കൂടാതെ നസ്രത്ത് പള്ളി വികാരി റവ.ഫാ.ജയിംസ് കുന്നില്‍ അച്ചനും, ശ്രീ. എ.സി.മാത്യു എടയാടിയും പങ്കെടുത്തു. ഒന്നാമത് വാര്‍ഷിക വേളയില്‍ത്തന്നെ നമ്മുടെ കുടുംബ ചരിത്രവും ഫോട്ടോകള്‍ സഹിതം ഡയറക്ടറിയുമടങ്ങുന്ന സ്മരണിക തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത് ഒരു വലിയ നേട്ടമായി കരുതുന്നു. അന്നേ ദിവസത്ത ഭക്ഷണ ചിലവ്, സ്മരണികയുടെ അച്ചടി ചിലവ്, ദീപിക പത്രത്തിലെ ഉള്‍പ്പേജ് സപ്ലിമെന്‍റ് തുടങ്ങിയവയ്ക്ക് വേണ്ടി വന്ന ഏകദേശം 75000/- രൂപയും പ്രസിഡന്‍റ് ശ്രീ.സി.പൗലോസിന്‍റെ സംഭാവനയാണ്.

പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ ജോയിന്‍റ് അക്കൗണ്ടില്‍ നീക്കിയിരുപ്പ് തുകയായ 24000/- രൂപ നിക്ഷേപിച്ചു. 2009 സെപ്തംബര്‍ രണ്ടാം തീയതി ബുധനാഴ്ച (തിരുവോണ ദിവസം) കുടുംബയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കുടമാളൂര്‍, ഭരണങ്ങാനം, മാന്നാനം ആശ്രമം, ചേര്‍പ്പുങ്കല്‍ പളളി, അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് പളളി, വാഗമണ്‍ കുരിശുമല എന്നിവടങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തി.

എം.എസ്.റ്റി യുടെ ഡയറക്ടര്‍ ജനറലായിരുന്ന ബഹു. ജയിംസ് അത്തിക്കളത്തിലച്ചന്‍ എം.എസ്. റ്റി യുടെ ആസ്ഥാനമായ മേലമ്പാറ ദീപ്തി ഭവനില്‍ നമുക്കായി ഓണസദ്യ തയ്യാറാക്കിയിരുന്നു.ഉജ്ജെയിന്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിനൊപ്പം നമ്മുടെ കുടുംബാംഗങ്ങള്‍ ഓണസദ്യയില്‍ പങ്കുകൊണ്ടു.

ചതുര്‍ത്ഥ്യകരി അത്തിക്കളം കുടുംബയോഗത്തിന്‍റെ 2-ാംമത് വാര്‍ഷികവും രക്ഷാധികാരി റവ.ഫാ. മാത്യു അത്തിക്കളത്തിന്‍റെ പൗരോഹിത്യ സ്വീകരണത്തിന്‍റെ 40-ാം വാര്‍ഷികവും, ഫാ.ഫ്രാന്‍സിസ് സ്കറിയ അത്തിക്കളത്തിന്‍റെ പൗരോഹിത്യ ജീവിതത്തിന്‍റെ 20-ാം വാര്‍ഷികവും, ശ്രീ. ഇട്ടിതോമസ്, ശ്രാ.ഔസേഫ് ചാക്കോ (പാപ്പൂട്ടി ) എന്നിവരുടെ 25-ാം ചരമ വാര്‍ഷികവും സംയുക്തമായി 2010 മെയ്യ് 23-ാം തീയതി ഞാറാഴ്ച വൈസ് പ്രസിഡന്‍റ് ശ്രീ .സക്കറിയ തോമസിന്‍റെ വസതിയില്‍ ( ഇട്ടി തോമസ് നഗറില്‍ ) വച്ചു നടത്തപ്പെട്ടു.

ഫാ.മാത്യു അത്തിക്കളം, ഫാ. ജയിംസ് അത്തിക്കളം, ഫാ.ഫ്രാന്‍സിസ് സ്കറിയ അത്തിക്കളം, മങ്കൊമ്പ് വി.പത്താം പീയുസ് പളളി വികാരി റവ.ഫാ.ജോര്‍ജ്ജ് വാത്യാകരി സി.എലിസബത്ത് മരിയ എന്നിവര്‍ പങ്കെടുത്തു. 2011 ജനുവരി 23-ാം തീയതി ചതുര്‍ത്ഥ്യാകരി അത്തിക്കളം സേവ്യര്‍ ചെറിയാന്‍റെ ഭവനത്തില്‍ വച്ച് 4-ാമത് പൊതുയോഗം നടന്നു. ഫാ. മാത്യു അത്തിക്കളം, ഫാ.ജയിംസ് അത്തിക്കളം, ഫാ.ഫ്രാന്‍സിസ് സ്കറിയ അത്തിക്കളം, സി.ജീന്‍ അത്തിക്കളം എന്നിവര്‍ പങ്കെടുത്തു.

2011 മാര്‍ച്ച് 1-ാം തീയതി ചതുര്‍ത്ഥ്യാകരി അത്തിക്കളം ചാക്കോ സ്കറിയയുടെ ഭാര്യ ത്രേസ്യാമ്മ സ്കറിയ നിര്യാതയായി. മാര്‍ച്ച് 3-ാം തീയതി രാവിലെ 10 മണിക്ക് റവ.ഫാ. ഫ്രാന്‍സിസ് സ്കറിയയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മങ്കൊമ്പ് വി.പത്താംപീയൂസ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിച്ചു. ഫാ.ജയിംസ് അത്തിക്കളം സഹകാര്‍മ്മികനായിരുന്നു.

നമ്മുടെ കുടുംബയോഗത്തിന്‍റെ മൂന്നാമത് വാര്‍ഷികം 2011 മെയ് 8-ാം തീയതി മങ്കൊമ്പ് വി.പത്താംപീയുസ് പളളിയില്‍ നടന്നു.

ഫാ.ജയിംസ് അത്തിക്കളം , ഫാ. ഫ്രാന്‍സിസ് സ്കറിയ അത്തിക്കളം എന്നിവര്‍ പങ്കെടുത്തു. ശ്രീ.വി.വി. ഗ്രിഗറി വൈപ്പും മഠം മുഖ്യ പ്രഭാഷണം നടത്തി. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഒരു വ്യക്തിയ്ക്ക് 5000/- രൂപ ചികിത്സാ സഹായം നല്‍കി. 2011 സെപ്തംബര്‍ 10-ാം തീയതി ചതുര്‍ത്ഥ്യാകരി അത്തിക്കളം കരമത്തറ മറിയാമ്മ ജോസഫ് (പെണ്ണമ്മ ) നിര്യാതയായി. മൃതസംസ്കാരത്തില്‍ ഫാ. ജയിംസ് അത്തിക്കളം മുഖ്യ കാര്‍മ്മികനായിരുന്നു.

2012 ജനുവരി 8 ഞായറാഴ്ച ചതുര്‍ത്ഥ്യാകരി കരമത്തറ സിബിച്ചന്‍റെ ഭവനത്തില്‍ വച്ച് 6-ാംമത് പൊതുയോഗം നടന്നു. ഫാ.മാത്യു അത്തിക്കളം, ഫാ.ജയിംസ് അത്തിക്കളം എന്നിവര്‍ പങ്കെടുത്തു. കുടുംബ ഡയറക്ടറി 2012 തയ്യാറാക്കുവാന്‍ സെക്രട്ടറിയ്ക്ക് അനുവാദം കൊടുത്തു.

ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബയോഗത്തിന്‍റെ 4-ാംമത് വാര്‍ഷികം 2012 മെയ് 20 ഞായറാഴ്ച മങ്കൊമ്പ് വി. പത്താം പീയുസ് പളളിയില്‍ നടന്നു. റവ.ഫാ.മാത്യു അത്തിക്കളം, റവ.ഫാ. പോള്‍ താമരശ്ശേരി സി.എം.ഐ വി.പത്താം പീയുസ് പളളി വികാരി ഫാ. ജോര്‍ജ്ജ് വാത്യാകരി എന്നിവര്‍ പങ്കെടുത്തു. സി.എ പരീക്ഷയില്‍ വിജയം കൈവരിച്ച എ.സി മാര്‍ട്ടിന്‍ അത്തിക്കളത്തിനെ പ്രസ്തുത സമ്മേളനത്തില്‍ വച്ച് ആദരിച്ചു കൂടാതെ സംഗീതത്തില്‍ ജില്ലാതലത്തില്‍ സമ്മാനം നേടിയ അനുജ ഔസേഫ് അത്തിക്കളത്തിനെയും ആദരിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി അത്തിക്കളം ത്രേസ്യാമ്മ മെമ്മോറിയല്‍ കുടുംബചരിത്ര ക്വിസ് നടത്തി.ഒന്നാം സമ്മാനം നേടിയ സി. എലിസബത്ത് മരിയ എഫ്.സി.സിയ്ക്ക് 500 രൂപയും, രണ്ടാം സമ്മാനം നേടിയ വത്സമ്മ സ്കറിയയ്ക്ക് 300 രൂപയും, മൂന്നാം സമ്മാനം നേടിയ ടൃ. ജിനിന് 200 രൂപയും ശ്രീമതി. ജിജി ഔസേഫിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു. സണ്ണി അത്തിക്കളം തയ്യാറാക്കിയ കുടുംബഡയറക്ടറി 2012 ന്‍റെ പ്രകാശനം രക്ഷാധികാരി റവ.ഫാ.മാത്യു അത്തിക്കളം ശ്രീമതി. ത്രേസ്യാമ്മ ജോസഫിന് ആദ്യപ്രതി നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

വല്ലാര്‍പടം, പാലയൂര്‍ , കൊടുങ്ങല്ലൂര്‍ തീര്‍ത്ഥാടനം

നമ്മുടെ കുടുംബയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2012 മെയ് 27-ാം തീയതി ഞാറാഴ്ച വല്ലാര്‍ പാടം, ഇടപ്പളളി, പാലയൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തി.

ആറാമത്തെ വൈദികന്‍

2012 ആഗസ്റ്റ് 13-ാം തീയതി നമ്മുടെ കുടുംബത്തിലെ 6-ാംമത്തെ വൈദികന്‍ തെക്കേക്കര അത്തിക്കളം കുഞ്ഞച്ചന്‍റെ മകന്‍ ജോര്‍ജ്ജ് ജോസഫ് (റോണി ) ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. തെക്കേക്കര സെന്‍റ് ജോണ്‍സ് ദൈവാലയത്തില്‍ നടന്ന തിരുപ്പട്ട സ്വീകരണത്തില്‍ നമ്മുടെ കുടുംബത്തിലെ എല്ലാ വൈദികരും കന്യാസ്ത്രീകളും മറ്റു കുടുംബങ്ങളും പങ്കെടുത്തു. ബഹു. റോണിയച്ചന്‍ ആഫ്രിക്കന്‍ മിഷണറി സഭയിലാണ് സേവനം ചെയ്യുന്നത്.

എഴാമത്തെ കന്യാസ്ത്രീ

2012 നവംമ്പര്‍ 10-ാം തീയതി ചേന്നങ്കരി അത്തിക്കളം ജോയിച്ചന്‍ - ലൈസാമ്മ ദമ്പതികളുടെ മകള്‍ സോമ ജോസഫ് സി. ആന്‍മരിയ എന്ന പേര് സ്വീകരിച്ച് കൊണ്ട് തക്കല രൂപതയ്ക്ക് വേണ്ടി എഫ്.സി.സി സന്യാസ സഭയില്‍ ചേര്‍ന്നു സഭാവസ്ത്ര സ്വീകരണവും വ്യതവാഗ്ദാനവും നടത്തി തക്കലയില്‍ വച്ച് നടന്ന ചടങ്ങില്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ കുട്ടി നാടാര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുബത്തിലെ എഴുതപ്പെട്ട ചരിത്രമനുസരിച്ച് 4-ാം തലമുറയിലെ അവസാന കണ്ണിയായിരുന്ന എടത്വ കുറുങ്കാട്ടുമൂല വാവച്ചന്‍ (ജോസഫ് ചാക്കോ ) 102-ാംമത്തെ വയസില്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ വച്ച് 2013 ജനുവരി 24 ന് നിര്യാതനായി.മൃതദേഹം അവിടെ സംസ്കരിച്ചു.

2013 മെയ് 4-ാം തീയതി ചതുര്‍ത്ഥ്യകരി 1247 -ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നമ്മുടെ വൈസ് പ്രസിഡന്‍റ് ശ്രീ സ്കറിയ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

5-ാംമത് വാര്‍ഷികം

ചതുര്‍ത്ഥ്യകരി അത്തിക്കളം കുടുംബയോഗത്തിന്‍റെ 5-ാംമത് വാര്‍ഷികം 2013 മെയ് 12-ാം തീയതി ഞായറാഴ്ച നസ്രത്ത് പളളിയില്‍ നടന്നു. റവ.ഫാ. ജയിംസ് അത്തിക്കളം, റവ.ഫാ.ഡായികുന്നത്ത് എം.എസ്.റ്റി എന്നിവര്‍ പങ്കെടുത്തു. അന്നത്തെ ചിലവുകള്‍ വഹിച്ചത് നസ്രത്ത് ഇടവകക്കാരായ നമ്മുടെ കുടുംബാംഗങ്ങള്‍ ആണ്.

2015 ഏപ്രില്‍ 22 ന് ചതുര്‍ത്ഥ്യാകരി അത്തിക്കളം ജോപ്പാച്ചന്‍റെയും ഷൈലമ്മയുടെയും മകള്‍ ജോസ്മി ജോസഫ് വിവാഹിതയായി.

2013 മെയ് 16 ന് ചതുര്‍ത്ഥ്യാകരി അത്തിക്കളം തൊമ്മച്ചന്‍റെയും ലീലാമ്മയുടെയും മകള്‍ സിജി തോമസ് വിവാഹിതയായി.

2013 മെയ് 16 ന് അത്തിക്കളം ആന്‍റണി.എ.ചാക്കോ (സിബിച്ചന്‍) യുടെ ഭാര്യ ലില്ലിക്കുട്ടി ആന്‍റണി 44-ാം മത്തെ വയസ്സില്‍ പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് നിര്യാതയായി. മെയ് 18 ശനിയാഴ്ച റവ.ഫാ.ഫ്രാന്‍സിസ് സ്കറിയ അത്തിക്കളത്തിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ നസ്രത്ത് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിച്ചു.

2013 ആഗസ്റ്റ് 19 ന് ചതുര്‍ത്ഥ്യാകരി അത്തിക്കളം അന്തപ്പന്‍റെയും എല്‍സമ്മയുടെയും മകള്‍ റ്റെസിന്‍ ആന്‍റണി വിവാഹിതയായി.

2014 ജനുവരി 20 ന് ചേന്നങ്കരി അത്തിക്കളം വീട്ടില്‍ ജോയിച്ചന്‍റെയും ലൈസമ്മയുടെയും മകള്‍ സ്നേഹയുടെ വിവാഹം നടന്നു.

2014 മെയ് 11 ന് ചേന്നങ്കരി അത്തിക്കളം അപ്പച്ചന്‍റെയും കുഞ്ഞു കുഞ്ഞമ്മയുടെയും മകന്‍ എ.സി.മാര്‍ട്ടിന്‍ വിവാഹിതനായി.

6-ാ മത് വാര്‍ഷികം

കുടുംബയോഗത്തിന്‍റെ 6-ാ മത് വാര്‍ഷികം മെയ് 4 ഞായറാഴ്ച പ്രസിഡന്‍റ് സി.പൗലോസിന്‍റെ ചിങ്ങവനത്തുള്ള ഭവനാങ്കണത്തില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ജോണ്‍പോള്‍ രണ്ടാമന്‍ നഗറില്‍ നടന്നു. കടുവാകുളം ചെറുപുഷ്പ ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ റവ.ഫാ.മാത്യു അത്തിക്കളം, ഫാ.ജയിംസ് അത്തിക്കളം, ഫാ.ബേബി ചാക്കോ അത്തിക്കളം, ഫാ.ജയിംസ് അത്തിക്കളം എന്നിവര്‍ പങ്കെടുത്തു.

റവ.ഫാ.ജോസഫ് മഠത്തിക്കണ്ടം എം.സി.ബി.എസ്, ഫാ. അബ്രഹാം മൊളോപ്പറമ്പില്‍ , ഫാ: തോമസ് കുരിശ്ശുംമൂട്ടില്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തി.

2014 സെപ്തംമ്പര്‍ 11 ന് ചേന്നങ്കരി അത്തിക്കളം അപ്പച്ചന്‍റെ രണ്ടാമത്തെ മകന്‍ ഫ്രാന്‍സിസിന്‍റെ വിവാഹം നടന്നു

2014 നവംമ്പര്‍ 17 ചതുര്‍ത്യാകരി അത്തിക്കളം തോമാച്ചന്‍റെയും , ലീലാമ്മയുടെയും മകന്‍ സോജപ്പന്‍ വിവാഹിതനായി.

2014 ജൂലൈ 12 ന് അത്തിക്കളം സിബിച്ചന്‍ ( ആന്‍റണി ചാക്കോ ) യുടെ രണ്ടാം വിവാഹം നസ്രത്ത് പളളിയില്‍ നടന്നു.

2014 ജൂലൈ 30 ചതുര്‍ത്യാകരി അത്തിക്കളം ഇരുപതില്‍ ചങ്ങാനാശ്ശേരി അപ്പച്ചന്‍ നിര്യാതനായി. വടക്കേക്കര അത്തിക്കളം - കളത്തില്‍ ചിറ കെ.സി തോമസ് (ചാക്കമ്മ )യുടെ മകന്‍ ദീപുവിന്‍റെ വിവാഹം 2015 ജനുവരി വടക്കര സെന്‍റ് മേരീസ് പളളിയില്‍ നടന്നു.

2015 കളര്‍കോട് അത്തിക്കളം പൈലിച്ചന്‍റെയും ആന്‍സിയുടെയും മകള്‍ അനുമോള്‍ വിവാഹിതയായി.

2015 ജനുവരി 3-ാം തീയതി ശനിയാഴ്ച റവ.ഫാ. ഫ്രാന്‍സിസ് സ്കറിയ അത്തിക്കളത്തിന്‍റെ പൗരോഹിത്യ രജത ജൂബിലി ആഘോഷം മങ്കൊമ്പ് വി. പത്താം പീയുസ് പളളിയില്‍ നടന്നു.


7-ാംമത് വാര്‍ഷികം

ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബയോഗത്തിന്‍റെ ഏഴാമത് വാര്‍ഷികം 2015 മെയ് 10 ഞായറാഴ്ച മങ്കൊമ്പ് വി.പത്താം പായുസ് പളളിയില്‍ നടന്നു. റവ.ഡോ. ജയിംസ് അത്തിക്കളം വികാരി ഫാ.ജോണ്‍ പതാലില്‍, ഫാ. ജോസഫ് പത്തില്‍ എന്നീ വൈദികര്‍ പങ്കെടുത്തു. സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത വേഷം ധരിച്ചെത്തിയ അത്തിക്കളം റോസമ്മ ചാക്കോയ്ക്ക് ചട്ടയും മുണ്ടും നല്‍കി ആദരിച്ചു. മരത്തില്‍ നിന്ന് വീണ്ട് പരിക്കുപറ്റി ചികിത്സയിലായിരുന്ന ചതുര്‍ത്യ്യാകരി 61 ല്‍ ചിറ ചാച്ചപ്പന്‍റെ ചികിത്സാ ചിലവിലേക്കായി സമ്മേളന സമയത്ത് നടത്തി പിരിവില്‍ കിട്ടിയ തുകയായ 7500/- രൂപ നല്‍കി.

2015 ജൂണ്‍ 1 ന് നെടുമുടി അത്തിക്കളം കളതത്തില്‍ചിറ സി.വര്‍ഗീസ് (കുഞ്ഞച്ചന്‍ ) നിര്യാതനായി . മൃതദേഹം നസ്രത്ത് പളളിയില്‍ സംസ്കരിച്ചു.

ഭവനനിര്‍മ്മാണ സഹായമായി നമ്മുടെ ഒരു കുടുംബാംഗത്തിന് 30,000/- രൂപ (മുപ്പതിനായിരം ) നല്‍കി.

2016 ഏപ്രില്‍ 26ന് ചേന്നങ്കരി അത്തിക്കളം എ.ചാക്കോ (അപ്പച്ചന്‍) 63-ാംമത്തെ വയസില്‍ നിര്യാതനായി 29-ാം തീയതി റവ.ഫാ. ഫ്രാന്‍സിസ് സ്കറിയ അത്തിക്കളത്തിന്‍റെ പ്രധാനകാര്‍മ്മികത്വത്തിന് ചേന്നങ്കരി സെന്‍റ് ജോസഫ് ദൈവാലയത്തില്‍ മൃതദേഹം സംസ്കരിച്ചു.


8-ാം മത് വാര്‍ഷികം

ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബയോഗതത്തിന്‍റെ 8-ാംമത് വാര്‍ഷികം 2016 മെയ് 15 ഞായറാഴ്ച ചങ്ങനാശ്ശേരി വടക്കേക്കര അത്തിക്കളം കളത്തില്‍ ചിറ കെ.സി.തോമസിന്‍റെ വസതിയില്‍ നടന്നു. വടക്കേക്കര സെന്‍റ് മേരീസ് ദൈവാലയത്തില്‍ നമ്മുടെ രക്ഷാധികാരി ഫാ.മാത്യു അത്തിക്കളം, റവ.ഡോ.ജയിംസ് അത്തിക്കളം എം.എസ്.റ്റി എന്നിവരുടെ നേത്യത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു. തുടര്‍ന്ന് ശ്രീ.കെ.സി തോമസിന്‍റെ ഭവനത്തില്‍ നടന്ന സമ്മേളനത്തില്‍ റവ.ഫാ.വര്‍ഗീസ് കാലായില്‍ ആശംസ പ്രസംഗം നടത്തുകയും സമ്മാനദാനം നടത്തുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം ഭരണങ്ങാനത്തും അരുവിത്തുറ പളളിയിലും അരുവിത്തുറ വല്ല്യച്ചന്‍ മലയിലും കുടുംബാംഗങ്ങള്‍ താര്‍ത്ഥാടനം നടത്തി. ചങ്ങനാശ്ശേരി പ്രദേശത്തെ താമസക്കാരായ നമ്മുടെ കുടുംബാംഗങ്ങളാണ് 8-ാം വാര്‍ഷിക പരിപാടികള്‍ ഏറ്റെടുത്ത് നടത്തിയത്.

2016 സെപ്തംബര്‍ 1-ാം തീയതി തെക്കേക്കര അത്തിക്കളം ജോസഫ് ജോസഫ് (കുഞ്ഞച്ചന്‍ കരമത്തറ ) 80-ാം വയസില്‍ നിര്യാതയായി. അദ്ദേഹത്തിന്‍റെ ഇളയമകന്‍ റവ.ഫാ. ജോര്‍ജ്ജ് ജോസഫിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ സെപ്തംബര്‍ 3-ാം തീയതി തെക്കേക്കര സെന്‍റ് ജോണ്‍സ് ദൈവാലയത്തില്‍ സംസ്കരിച്ചു.

2016 ഒക്ടോബര്‍ 22-ാം തീയതി ചതുര്‍ത്ഥ്യാകരി അത്തിക്കളം ചാക്കോ സ്കറിയ 91-ാം വയസില്‍ നിര്യാതനായി. ഒക്ടോബര്‍ 24-ാം തീയതി അദ്ദേഹത്തിന്‍റെ മകന്‍ റവ.ഫാ. ഫ്രാന്‍സിസ് സ്കറിയ അത്തിക്കളത്തിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ മങ്കൊമ്പ് വി.പത്താംപീയുസ് ദൈവാലയത്തില്‍ സം സ്കരിച്ചു. റവ.ഡോ.ജയിംസ് അത്തിക്കളം സഹകാര്‍മ്മികനായിരുന്നു.


നിര്യാതരായി

2016 സെപ്തംബര്‍ 1-ാം തീയതി തെക്കേക്കര അത്തിക്കളം ജോസഫ് ജോസഫ് (കുഞ്ഞച്ചന്‍ കരമത്തറ ) 80-ാം വയസില്‍ നിര്യാതനായി . അദ്ദേഹത്തിന്‍റെ ഇളയമകന്‍ റവ.ഫാ.ജോര്‍ജ്ജ് ജോസഫിന്‍റെ പ്രധാനകാര്‍മ്മികത്വത്തില്‍ സെപ്തംബര്‍ 3-ാം തീയതി തെക്കേക്കര സെന്‍റ് ജോണ്‍സ് ദൈവാലയത്തില്‍ സംസ്കരിച്ചു.

2016 ഒക്ടോബര്‍ 22-ാം തീയതി ചതുര്‍ത്ഥ്യാകരി അത്തിക്കളം ചാക്കോ സ്കറിയ 91-ാം വയസില്‍ നിര്യാതനായി. ഒക്ടോബര്‍ 24-ാം തീയതി അദ്ദേഹത്തിന്‍റെ മകന്‍ റവ.ഫാ.ഫ്രാന്‍സിസ് സ്കറിയ അത്തിക്കളത്തിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ മങ്കൊമ്പ് വി.പത്താംപീയുസ് ദൈവാലയത്തില്‍ സംസ്കരിച്ചു. റവ.ഡോ.ജയിംസ് അത്തിക്കളം സഹകാര്‍മ്മികനായിരുന്നു.


9-ാം മത് വാര്‍ഷികം

അത്തിക്കളം കുടുംബയോഗത്തിന്‍റെ 9-ാംമത് വാര്‍ഷികം 2017 മെയ് 14 ഞായറാഴ്ച മങ്കൊമ്പ് വി.പത്താംപീയുസ് പളളിയില്‍ നടന്നു. റവ.ഫാ. മിഖായേല്‍ കിങ്ങണംചിറ എന്നിവര്‍ പങ്കെടുത്തു.എല്ലാ വിഷയങ്ങള്‍ക്കും അ+ നേടിയ ടോം ജോസഫ് , സഭാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അര്‍പ്പിത മരിയ ഔസേഫ്, തൃശൂര്‍ അതിരൂപതയില്‍ ലോഗ്രാസ് ക്വിസില്‍ 6-ാം സ്ഥാനം നേടിയ മരിയ ഔസേഫ് എന്നിവരെ ആദരിച്ചു.


മെത്രാഭിഷേകം

2018 ജനുവരി 13ന് നമ്മുടെ കുടുംബാംഗമായ റവ.ഡോ. ജയിംസ് അത്തിക്കളത്തിലച്ചനെ സാഗര്‍ രൂപതയുടെ മെത്രാനായി തെരഞ്ഞെടുത്തതായി മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രസ്ഥാവന വന്നു. 2018 ഏപ്രില്‍ 17 ന് മെത്രാഭിഷേകം നടന്നു. മദ്ധ്യപ്രദേശിലെ സാഗറില്‍ വച്ചു നടന്ന മെത്രാഭിഷേകത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

സണ്ണി അത്തിക്കളം, നെടുമുടി

സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്‍റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com