അത്തിക്കളം കുടുംബത്തിലെ കന്യാസ്ത്രികള്‍

സി. ജീന്‍ അത്തിക്കളം SRA (ബോംബെ)

കൈനകരിയില്‍ അത്തിക്കളത്തില്‍ പരേതരായ സഖറിയാസ് അത്തിക്കളത്തിലിന്‍റെയും മറിയാമ്മ സഖറിയാസിന്‍റെയും അഞ്ചുമക്കളില്‍ 4-ാംമത്തെ പുത്രി. പ്രൊവിന്‍ഷ്യല്‍ കൗണ്സിലര്‍, ജൂണിയേഴ്സ് മിസ്ട്രസ്, സുപ്പീരിയര്‍ എന്നീ നിലകളിലും അഹമ്മദ്ബാദ് രൂപതയില്‍ വനിതാശക്തീകരണ വിഭാഗം കോഡിനേറ്ററായും(5 വര്‍ഷം) ശുശ്രൂഷ ചെയ്തിരുന്നു. ഇപ്പോള്‍ മുംബെയില്‍ വിന്‍ഹോം (വിമന്‍ ഇന്‍ നീഡ് സെന്‍റര്‍) ന്‍റെ സുപ്പീരിയറായി സേവനം ചെയ്യുന്നു.








സി. ജിഷ ജോസഫ് (പഞ്ചാബ്)

ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ ചാക്കോ ജോസഫിന്‍റെയും പരേതയായ തങ്കമ്മ ജോസഫിന്‍റെയും 7 മക്കളില്‍ 5-ാംമത്തെ പുത്രി. പഞ്ചാബ് പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ കൗണ്സിലര്‍, ഡല്‍ഹിയിലെ ഹോളി ഫാമിലി കോണ്വെന്‍റ് സുപ്പീരിയര്‍, എന്നീ നിലകളിലും റോപ്പഡിലെ ഹോളിഫാമിലി സ്കൂള്‍, ഒട്ടിയാന്‍ സെന്‍റ് മേരീസ് സ്കൂള്‍ എന്നിവിടങ്ങളില്‍ അക്കൗണ്ടന്‍റായും സിസ്റ്റര്‍ ശുശ്രൂഷ ചെയ്തിരുന്നു. ഇപ്പോള്‍ പഞ്ചാബ് പ്രൊവിന്‍സില്‍ കുടുംബപ്രേഷിതരംഗത്ത് പ്രവര്‍ത്തിക്കുന്നു.








സി. വിജയ അത്തിക്കളം FCC (തക്കല)

ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ പരേതരായ മത്തായി തോമസിന്‍റെയും അന്നമ്മ തോമസിന്‍റെയും 6 മക്കളില്‍ 5-ാംമത്തെ പുത്രി. കന്യാകുമാരി മിഷന്‍ മതബോധനകേന്ദ്രത്തിന്‍റെ സെക്രട്ടറിയായും കാട്ടാക്കട കോണ്‍വെന്‍റില്‍ 3 വര്‍ഷം സുപ്പീരിയറായും ശുശ്രൂഷ ചെയ്തിരുന്നു. ഇപ്പോള്‍ തമിഴ്നാട്ടിലെ അന്നിക്കരയില്‍ സെന്‍റ് മാത്യൂസ് മിഡില്‍ സ്കൂളിലെയും തെറ്റിയോട് സെന്‍റ് പോള്‍സ് സണ്ഡേ സ്കൂളിലും ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു.








സി. റോസിറ്റ് അത്തിക്കളം FCC (തക്കല)

ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ പരേതനായ ചാക്കോ ഔസേഫിന്‍റെയും റോസമ്മ ഔസേഫിന്‍റെയും പത്ത് മക്കളില്‍ 9-ാംമത്തെ പുത്രി. തമിഴ്നാട്ടിലെ മേഴക്കോട് സാന്തോം എഫ്. സി കോണ്വെന്‍റില്‍ സുപ്പീരിയറായും സെന്‍റ് ഫ്രാന്‍സീസ് സ്കൂളില്‍ അധ്യാപികയായും ശുശ്രൂഷ ചെയ്യുന്നു.








സി. ജീനാ സേവ്യര്‍ അത്തിക്കളം (വിജയവാഡ)

ബാംഗ്ലൂരില്‍ അത്തിക്കളത്തില്‍ തോമസ് സേവ്യറിന്‍റെയും അന്നമ്മ സേവ്യറിന്‍റെയും ആറുമക്കളില്‍ ഏറ്റവും ഇളയപുത്രി. വിജയവാഡ, പൊന്നൂരില്‍ സെന്‍റ് ആന്‍സ് മഠത്തിലെ സുപ്പീരിയര്‍, സെന്‍റ് ആന്‍സ് സ്കൂളിലെ കറസ്പോണ്ടന്‍റ് എന്നീ നിലകളില്‍ തുടര്‍ച്ചയായി 8 വര്‍ഷങ്ങളില്‍ ശുശ്രൂഷ ചെയ്തിരുന്നു. ഇപ്പോള്‍ ആന്ധ്രാപ്രദേശിലെ ചീരാലയില്‍ സെന്‍റ് ആന്‍സ് സ്കൂള്‍ (ഐ. സി. എസ്. ഇ) പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു. രജതജൂബിലി നിറവില്‍ നില്‍ക്കുന്ന സിസ്റ്ററിന് എല്ലാ പ്രാര്‍ത്ഥനാശംസകളും നേരുന്നു.








സി. എലിസബത്ത് മരിയ FCC (ചങ്ങനാശ്ശേരി)

ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ സ്കറിയ തോമസിന്‍റെയും വത്സമ്മ സ്കറിയായുടെയും 3 മക്കളില്‍ ഇളയ പുത്രി. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന്‍റെ ദേവമാതാ പ്രൊവിന്‍സില്‍ ഫോര്‍മേഷന്‍ രംഗത്ത് ശുശ്രൂഷ ചെയ്യുന്നു. അതോടൊപ്പം ചങ്ങനാശ്ശേരി എസ്. ബി. ഹൈസ്കൂളിലെ അദ്ധ്യാപികയും കൂടിയാണ് സിസ്റ്ററിപ്പോള്‍.








സിസ്റ്റര്‍ ആന്‍ മരിയ FCC

ചേന്നങ്കരി ചെമ്പില്‍ അത്തിക്കളത്തില്‍ എ. സി. ജോസഫിന്‍റെയും ലൈസാമ്മ ജോസഫിന്‍റെയും 3 മക്കളില്‍ 2-ാംമത്തെ പുത്രി. ഇപ്പോള്‍ പുന്നപ്ര ദനഹാലത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്നു.









സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്‍റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com