അത്തിക്കളം കുടുംബത്തിലെ വൈദികര്‍

ഫാ. മാത്യു അത്തിക്കളം

ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ ഔസേഫ് ചാക്കോ (കുട്ടിച്ചന്‍) യുടെയും മറിയാമ്മ ചാക്കോയുടെയും ഒമ്പതു മക്കളില്‍ അഞ്ചാമത്തെ മകനായി ജനിച്ച കറിയാച്ചനച്ചന്‍ ചതുര്‍ത്ഥ്യാകരിയിലും പുളിങ്കുന്നിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ചതുര്‍ത്ഥ്യാകരി വണക്കമാസപ്പുരയിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഭഗല്‍പൂര്‍, റാഞ്ചി, എന്നീ സെമിനാരികളില്‍ നിന്ന് വൈദികപഠനം പൂര്‍ത്തിയാക്കിയ അച്ചന്‍ 1970 നവംബര്‍ 17-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഭഗല്‍പ്പൂര്‍ മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായ അച്ചന്‍ ഇപ്പോള്‍ ഭഗല്‍പ്പൂര്‍ രൂപതയില്‍ ജാര്‍ഘണ്ടിലെ ഗുഡ്ഡാ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വികാരിയായി സേവനം ചെയ്യുന്നു.




ഫാ. ആന്‍റണി അത്തിക്കളം

ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ ഔസേഫ് ചാക്കോ(കുട്ടിച്ചന്‍) യുടെയും മറിയാമ്മ ചാക്കോയുടെയും ഒമ്പതുമക്കളില്‍ ഏഴാമത്തെ മകനായ അന്തപ്പനച്ചന്‍ ചതുര്‍ത്ഥ്യാകരിയിലെയും പുളിങ്കുന്നിലെയും സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി മൈനര്‍ സെമിനാരിയിലും വടവാതൂര്‍ മേജര്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1972 ഡിസംബര്‍ 18-ാം തീയതി മങ്കൊമ്പ് വി. പത്താം പീയൂസ് ദേവാലയത്തില്‍ വച്ച് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് തത്തംപള്ളി, ഇളങ്ങുളം, എടത്വ, ചങ്ങങ്കരി, കുറുമ്പനാടം എന്നീ ദേവാലയങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 1979 ജനുവരി മുതല്‍ തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ വിവിധ ഇടവകകളില്‍ സേവനം ചെയ്ത അന്തപ്പനച്ചന്‍ ഇപ്പോള്‍ കത്താന്‍ഡുവ രൂപതയില്‍ സാവോപോളോ ഡിസ്ട്രിക്ടില്‍ സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ വികാരിയാണ്.




ഫാ. ബേബി ചാക്കോ അത്തിക്കളം

ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ ഔസേഫ് ചാക്കോ (കുട്ടിച്ചന്‍) യുടെയും മറിയാമ്മ ചാക്കോയുടെയും ഒമ്പതുമക്കളില്‍ ഏറ്റവും ഇളയമകനായ ബേബിച്ചനച്ചന്‍ ചതുര്‍ത്ഥ്യാകരിയിലും പുളിങ്കുന്നിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഏറ്റുമാനൂര്‍, നാഗ്പൂര്‍, കല്‍ക്കട്ട എന്നിവിടങ്ങളില്‍ സെമിനാരി പഠനവും തെക്കേ അമേരിക്കയിലെ ബ്രസീലില്‍ തിയോളജിയില്‍ തുടര്‍പഠനവും നടത്തി. 1987 ഒക്ടോബര്‍ 30-ന് ബ്രസീലില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും അതിനുശേഷം നാട്ടിലെത്തി മങ്കൊമ്പ് പത്താം പീയൂസ് ദൈവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബ്രസീല്‍ കത്തീഡ്രലില്‍ അസിസ്റ്റന്‍റ് വികാരിയായി സ്ഥാനമേറ്റു. ഇപ്പോള്‍ ബ്രസീലിലെ കത്താന്‍ഡുവ രൂപതയില്‍ സാവോപോളോ ഡിസ്ട്രിക്ടില്‍ ഇമ്മാക്യുലേറ്റ് ദേവാലയത്തില്‍ വികാരിയായി ശുശ്രൂഷ ചെയ്യുന്നു.




ഫാ. ഡോ. ഫ്രാന്‍സിസ് അത്തിക്കളം

ചതുര്‍ത്ഥ്യാകരി അത്തിക്കളത്തില്‍ചാക്കോ സ്കറിയായുടെയും ത്രേസ്യാമ്മ സ്കറിയായുടെയും ഒമ്പതുമക്കളില്‍ ഇളയമകനായ ബേബിച്ചനച്ചന്‍ ചതുര്‍ത്ഥ്യാകരിയിലും പുളിങ്കുന്നിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭോപ്പാല്‍ അതിരൂപതയ്ക്കുവേണ്ടി വൈദികപഠനം നടത്തിയ അദ്ദേഹം 1990 ജനുവരി 8-ന് അഭിവന്ദ്യ പവ്വത്തില്‍ പിതാവില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1992 ല്‍ ഇംഗ്ലീഷില്‍ എം. എ യും 93-ല്‍ ബി. എഡും നേടിയ അദ്ദേഹം റോമില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി.

ഭോപ്പാല്‍ അതിരൂപത പ്രോ ചാന്‍സലര്‍, ചാന്‍സലര്‍, മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, രൂപതാ വികാരി ജനറാള്‍, പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ തുടങ്ങിയ ശുശ്രൂഷാ സ്ഥാനങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഭോപ്പാല്‍ അതിരൂപതയിലെ മദ്ധ്യപ്രദേശ് റീജനല്‍ മേജര്‍ സെമിനാരിയില്‍ റെക്ടറായി സേവനം ചെയ്യുന്നു.




ഫാ. ജോര്‍ജ്ജ് അത്തിക്കളം M.Afr. (റോണിയച്ചന്‍)

തെക്കേക്കര അത്തിക്കളത്തില്‍ പരേതനായ ജോസഫ് ജോസഫിന്‍റെയും ത്രേസ്യാമ്മ ജോസഫിന്‍റെയും 3 മക്കളില്‍ ഇളയമകനായ റോണിയച്ചന്‍ തെക്കേക്കരയിലും പുളിങ്കുന്നിലുമായി സ്കൂള്‍പഠനം പൂര്‍ത്തിയാക്കി. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം 2002-ല്‍ മിഷണറീസ് ഓഫ് ആഫ്രിക്ക എന്ന സഭയില്‍ ചേര്‍ന്നു. ഫിലോസഫി പഠനം ബാംഗ്ലൂരിലും(2003-05) നൊവിഷ്യേറ്റ് സാമ്പിയായിലും (2005-06) റീജന്‍സി റ്റാന്‍സാനിയായിലും (2006-08) തിയോളജി കെനിയായിലും (2008-12) പൂര്‍ത്തിയാക്കി.

2012 ആഗസ്റ്റ് 13-ാം തീയതി തെക്കേക്കര സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍വെച്ച് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. 3 വര്‍ഷം റ്റാന്‍സാനിയായില്‍ ഇടവക വികാരിയായി ശുശ്രൂഷ ചെയ്ത ശേഷം ഇപ്പോള്‍ ബാംഗ്ലൂരില്‍ ഫിലോസഫി സ്റ്റഡി ഹൗസില്‍ ശുശ്രൂഷ ചെയ്യുന്നു.





സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്‍റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com