റവ. ഡോ. ജയിംസ് അത്തിക്കളം എം. എസ്.റ്റി

(സാഗര് രൂപത മെത്രാന്‍)

bishop James athikalam

ജീവിതരേഖ

ജനനം : 1958 ജൂലൈ 5-ാം തീയതി കുട്ടനാട്ടിലെ പുളിങ്കുന്നില്‍
മാതാപിതാക്കള്‍ : സി. പൗലോസ് അത്തിക്കളം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ( റിട്ടയേഡ്) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡ് , അന്നമ്മ പൗലോസ് (പുളിങ്കുന്ന് തയ്യില് കുടുംബാംഗം)
സ്വദേശം : ചിങ്ങവനം
ഇടവക : ലിറ്റില് ഫ്ളവര് ചര്ച്ച് , കടുവാക്കുളം.
അതിരൂപത : ചങ്ങനാശ്ശേരി
സ്കൂള് : സി. എം. എസ്. ഹൈസ്കൂള്, പളളം, കോട്ടയം.
ആദ്യകുര്ബാന സ്വീകരണം : ചിങ്ങവനം സെന്റ് ജോണ്സ് കാത്തലിക് ദേവാലയത്തില്‍ വെച്ച് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരിച്ചു.

വൈദിക പഠനം

മൈനര് സെമിനാരി * എം. എസ്. റ്റി സമൂഹത്തിന്റെ ദീപ്തി മൈനര്‍ സെമിനാരി മേലമ്പറ, ഭരണങ്ങാ നം(1976)
തത്വശാസ്ത്രം * സേക്രട്ട് ഹാര്ട്ട് സെമിനാരി, പൂനമല്ലി, മദ്രാസ് .
റീജന്സി *ബിഷപ്സ് ഹൗസ്, ഉജ്ജെയിന്, മധ്യപ്രദേശ്
ദൈവശാസ്ത്രം * സെന്റ് ജോസഫ്സ് സെമിനാരി, മംഗലാപുരം.
പൗരോഹിത്യ സ്വീകരണം * 1984 മാര്ച്ച് 22 ന് കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ വെച്ച് കര്ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

പഠന മേഖലകള്

ബാച്ചിലര്‍ ഓഫ് തിയോളജി : മാംഗ്ളൂര് സെമിനാരി, ഉര്ബനിയാനം, റോം. (1984)
ബി . എ : വിക്രം യൂണിവേഴ്സിറ്റി, ഉജ്ജെയിന്, മധ്യപ്രദേശ്.
എം . എ : മൈസൂര് യൂണിവേഴ്സിറ്റി.
ലൈസന്ഷ്യറ്റ് : ബിബ്ലിക്കല് തിയോളജി, ജറുസലേം, ഇസ്രായേല്‍.
ഡോക്ടറേറ്റ് : സഭാപിതാക്കډാരെ സംബന്ധിച്ചുളള പഠനം, ലാറ്ററാന് യൂണിവേഴ്സിറ്റി, റോം.
ഭാഷാജ്ഞാനം : മലയാളം, ഹിന്ദി, ഇംഗ്ലീഷ് , ഇറ്റാലിയന്, ജര്മ്മന്.

വഹിച്ച ശുശ്രൂഷാ മേഖലകള്

അസിസ്റ്റന്റ് പ്രീസ്റ്റ് ഇന്ചാര്ജ് : ജയ് അമല കാത്തലിക്ക് ചര്ച്ച് ഹര്ഷോദാന്, ഉജ്ജെയിന്, സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച് , രാജ്ഘട്ട്, ഉജ്ജെയിന്‍.
റ്റീച്ചര് & പ്രൊക്യുറേറ്റര്‍ : രാജേശ്വര് മൈനര് സെമിനാരി, രാജ്ഘട്ട്.
റെക്ടര് : ജീവന് ജ്യോതി, മിഷനറി ഓറിയന്റേഷന് സെന്റര്‍,ശ്രീരംഗപട്ടണം,കര്ണാടക(1991-94), റൂഹാലയ മേജര്‍ സെമിനാരി, ഉജ്ജെയിന്‍ (2002-2008)
പ്രൊഫസര്‍ : പട്രോളജി, റൂഹാലയ മേജര്‍ സെമിനാരി ഉജ്ജെയിന്.
ഡയറക്ടര് ജനറല്‍ : മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദി അപ്പോസ്റ്റ്ല്‍- എം.എസ്. റ്റി (2008-13)
ഡയറക്ടര്‍ : നിര്മ്മല് ജ്യോതി, എഡ്യൂക്കേഷണല് ആന്റ് ചാരിറ്റബിള് സൊസൈറ്റി, ഭോപ്പാല്.
പ്രീസ്റ്റ് ഇന്ചാര്ജ് : സീറോ മലബാര്‍ കമ്മ്യൂണിറ്റി , ഭോപ്പാല്‍.
റീജിയണല് കോര്ഡിനേറ്റര്‍ : സീറോ മലബാര് മൈഗ്രന്റ് കമ്മൂണിറ്റി, സെന്ട്രല് റീജിയന്.
മേല്പ്പട്ട ശുശ്രൂഷാ പ്രഖ്യാപനം : 2018 ജനുവരി 12
സ്ഥാനീയ ആപ്തവാക്യം : ڇസ്നേഹത്തിലൂടെ സാക്ഷ്യംڈ
മെത്രാഭിഷേകം : 2018 ഏപ്രില് 17 ന് സാഗറിലെ സെന്റ് തെരേസാസ് കത്തീഡ്രലില് വെച്ച് സീറോ മലബാര് മേജര് ആര്ച്ച് ബിഷപ് കര്ദ്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്മികത്വത്തില് ബിഷപ് മാര് ആന്റണി ചിറയത്ത്, ആര്ച്ച്ബിഷപ് മാര് ജോസഫ് പെരുന്തോട്ടം, എന്നിവരുടെ സഹകാര്മികത്വത്തില് 32 ഓളം ബിഷപ്പുമാരുടേയും 350 ഓളം വൈദികരുടെയും സാന്നിധ്യത്തില് 126 ല് അധികം കുടുംബാംഗങ്ങളേയും സന്യസ്ഥരേയും ആയിരക്കണക്കിന് വിശ്വാസികളേയും സാക്ഷിയാക്കികൊണ്ടായിരുന്നു ചടങ്ങുകള് നടന്നത്.

1973 ല് പളളം സി. എം. എസ്. ഹൈസ്കൂളില്‍ നിന്ന് പത്താം ക്ലാസ്സില്‍ ഫസ്റ്റ്ക്ലാസോടെ വിജയിച്ച (സ്കൂളിലെ ഏക ഫസ്റ്റ്ക്ലാസ്സ്) എ. പി രാജുവെന്ന വിദ്യാര്ത്ഥി മിഷനറീസ് ഓഫ് സെന്റ് തോമസ് ദി അപ്പോസ്റ്റല് (എം. എസ്. റ്റി ) സൊസൈറ്റിയില് ചേര്ന്ന് ഇന്ന് പൗരോഹിത്യത്തിന്റെ പൂര്ണതയായ മേല്പ്പട്ട ശുശ്രൂഷ സ്വീകരിച്ച് മാര് ജയിംസ് അത്തിക്കളമായി സാഗറിന്റെ ഇടയനാകുമ്പോള് അഭിമാനിക്കാം.. അത്തിക്കളം കുടുംബാംഗങ്ങള്ക്ക്... കരുണാമയനായ ദൈവത്തിന് നമുക്കൊരുമിച്ച് നന്ദി പറയാം...

മനസ്സില് ദൈവസ്നേഹത്തിന്റെ വിത്തുപാകിയ മാതാപിതാക്കള്..

പരസ്നേഹത്തിന്റെയും സഭാസ്നേഹത്തിന്റെയും മാതൃകകള്‍ നല്കി സ്വര്ഗ്ഗലോകം പൂകിയ കാരണവമ്മാര്‍...

പ്രോത്സാഹനവും തിരുത്തലുകളുമായിനിന്ന അപ്പാപ്പനച്ചډാര്, ബന്ധുമിത്രാദികള്..

കരുതലോടെ കരുതിയ സഹോദരങ്ങള്‍..

കാരുണ്യസ്പര്ശമായി നിന്ന വന്ദ്യവൈദികര്‍, സന്യസ്ഥര്‍, അദ്ധ്യാപകര്‍..

വളര്ത്തിയ സുഹൃത്തുക്കള്..

ദൈവവിളിയെ പരിപോഷിപ്പിക്കുകയും ദൗത്യമായി കാണാന് പ്രചോദിപ്പിക്കുകയും ചെയ്ത എം. എസ്. റ്റി

പിതാക്കډാര്, സഹവൈദികര്

എന്തിന്...

മുറിവുകള്‍ ഏല്പ്പിച്ചവര്പോലും.. വളര്ത്തിയിരുന്നു.. സാഗര്‍ പിതാവിനെ.

താങ്ങായി തണലായി തുരുത്തായിനിന്ന എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു.

നമ്മുടെ അയോഗ്യതകളെ കണക്കാക്കാതെ ദൈവം നല്കിയ കൃപകളോര്ത്താല് അറിയാതെ നമ്മുടെ കണ്ണുകള്‍ നനഞ്ഞുപോകാം.. നന്ദിയോടെ നമ്രശിരസ്കരായി നിന്നുപോകാം.. കുറച്ചുകൂടി നൈര്മല്യത്തില് നാം ജീവിതം നയിച്ചേക്കാം..

നന്ദിയോടെ ഓര്ക്കട്ടെ.. രാജുച്ചായന്-രാജുവച്ചന് നമുക്കു നല്കിയ പ്രാര്ത്ഥനാശംസകള്.. പ്രോത്സാഹനങ്ങള്.. സാന്ത്വനപ്പെടുത്തലുകള്.. തുറവിയോടെയുളള തിരുത്തലുകള്.. കണ്ണുതുറപ്പിക്കുന്ന പിന്തുണകള്.. കരുണയോടെയുളള കേള്ക്കലുകള്.. വളര്ത്തിയിരുന്നു ഞങ്ങളേയും അത്യധികമായി..

വെല്ലുവിളികള്‍ കാത്തിരിപ്പുണ്ടാവാം...

വേലക്കാര്‍ ചുരുക്കമായേക്കാം...

എങ്കിലും സാഗറിലെ ജനങ്ങള്ക്ക് എളിയവനായ ക്രിസ്തുവിന്റെ കരുണയുടെ മുഖം കാട്ടികൊടുത്ത് സ്നേഹത്തിന്റെ സാക്ഷ്യമാകുവാന് കഴിയട്ടെ എന്ന് ആശംസിക്കുന്നു... പ്രാര്ത്ഥിക്കുന്നു...


സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്‍റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com