ചാവറ പിതാവ്, ഒരു ഓര്‍മ്മ

കേരവൃക്ഷങ്ങളും നെല്‍പ്പാടങ്ങളും കൊണ്ട് ഹരിതാഭ നിറഞ്ഞ കുട്ടനാട്ടില്‍, അതെ കൈനകരി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി ചാവറ കുടുംബത്തില്‍ മൊട്ടിട്ടു വികസിച്ച ചാവറയച്ചനെ കേരളസഭയ്ക്കാകമാനം ആഗോളസഭയ്ക്കു മുമ്പില്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട സുന്ദരദിനം 2014 നവംബര്‍ 23. നീണ്ടു പരന്നു കിടക്കുന്ന പുഞ്ചനിലങ്ങള്‍ക്ക് ജീവജലം നല്‍കുന്ന പമ്പയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചേന്നങ്കരി ദേവാലയം കേരളസഭയുടെ ആത്മീയ ചൈതന്യത്തിന്റെ വെന്നിക്കൊടി ഉയര്‍ത്തിയപിതാവ് മാമ്മോദീസായിലൂടെ ക്രിസ്തീയ ജീവിതത്തിലേക്ക് പിറന്നുവീണ പുണ്യസ്ഥലം. പുത്തന്‍ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം കടന്നുവന്നപ്പോള്‍ ഈ ഇടവക ജനങ്ങള്‍ ക്രിസ്തുവിനെ ഓശാന പാടി സ്വീകരിക്കുവാന്‍ വന്നതുപോലെ എതിരേറ്റതിന്റെ വാദ്യാഘോഷം.

ചുണ്ടനും ചുരുളനും മെല്ല വളളമാദിയായ്

ചുണ്ടില്ലാതുളള ബോട്ടും പലതില്‍ ആയിട്ടുമാം

ഇഷ്ടം പോലെ എല്ലാവരും കേറിയ ഈ യാത്രയില്‍

വേണ്ടപോല്‍ വാദ്യങ്ങളും എഴുന്നളളത്തുപോലെ.

ഇങ്ങനെ മഹാഘോഷാല്‍...

ഇതിന്റെ ഓര്‍മ്മയ്ക്കായി മറ്റൊരു ചാവറയാകാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ചാവറ പിതാവായി അഭിനയിക്കാന്‍ ലഭിച്ച അവസരം ദൈവം തന്ന ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അത്തിക്കളം കുടുംബയോഗത്തിന്റെ 10-ാമത് വാര്ഷിുക സ്മരണിക കുടുംബാംഗങ്ങള്ക്ക് ആത്മീയതയുടെ വിശുദ്ധിയിലേക്ക് നയിക്കുന്ന ഒരു കൈത്താങ്ങായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. എല്ലാ ആശംസകളും നേരുന്നു..

ടോം അത്തിക്കളം


സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com