ആശംസ

ഗാര്‍ഹിക സഭയായ കുടുംബത്തില്‍ നിന്നാണല്ലൊ വിശ്വാസത്തിന്‍റെ ആദ്യ നാളങ്ങള്‍ തെളിയിക്കപ്പെടുന്നത്. അത്തരത്തില്‍ നമ്മുടെ സഭയുടെയും അതിരൂപതയുടെയും വിശ്വാസ സമ്പത്തി‌ല്‍ വലിയ സംഭാവനകള്‍ നല്കിപയ കുടുംബമാണ് ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബം. സാഗര്‍ രൂപതയുടെ പുതിയ മെത്രാന്‍ അഭിവന്ദ്യ ജയിംസ് അത്തിക്കളം പിതാവിനെ നമ്മുടെ സഭയ്ക്ക് സമ്മാനിച്ച ഈ കുടുംബത്തെക്കുറിച്ച് സഭ എന്നും അഭിമാനിക്കുന്നു. സഭയുടെ പ്രേക്ഷിതദൗത്യ നിര്‍വഹണത്തിലും അജപാലന ശുശ്രൂഷയിലും സജീവമായി പങ്കു ചേരുന്ന വൈദികരും സന്യാസിനികളും നല്ല കുടുംബ ജീവിത മാതൃകകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബം നമ്മുടെ വിശ്വാസ പാരമ്പര്യത്തിന് എന്നും മുതല്‍ക്കൂട്ടാണെന്നും ഞാന്‍ കരുതുന്നു. ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബത്തിന്‍റെ ഐക്യത്തെയും മാതൃകാപരമായ കൂട്ടായ്മയെയും ഞാന്‍ അഭിനന്ദിക്കുന്നു. പത്താം വാര്‍ഷികം ആചരിക്കുന്ന ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബയോഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ വിശ്വാസ ജീവിതവും സാക്ഷ്യവും സഭയ്ക്ക് എന്നും മുതല്‍ക്കൂട്ടാകട്ടെ.

സ്നേഹപൂര്‍വം

♱ജോസഫ് പെരുംന്തോട്ടം

ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത


സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com