സ്നേഹത്തിന്റെ വിളനിലങ്ങളാണ് കുടുംബങ്ങള്‍. സാഹോദര്യവും അച്ചടക്കവും തുടങ്ങി എല്ലാ നല്ല ശീലങ്ങളുടെയും പാഠശാലയും കുടുംബംതന്നെയാണ്. നമ്മയുള്ള വ്യക്തികളും സമൂഹവും രൂപപ്പെടുന്നത് ഇത്തരത്തിലുള്ള നല്ല കുടുബത്തില്‍ നിന്നുമാണ്. ശാസ്ത്ര - സാങ്കേതിക വിദ്യയില്‍ ഒരു കുതിച്ചുകയറ്റം ഉണ്ട് എന്ന് സമ്മതിക്കുമ്പോഴും വ്യക്തികളുടെ ആന്തരികമായ വളര്‍ച്ച നേടാനാകുന്നുണ്ടോ എന്നുള്ളത് ഇന്നും ഒരു ചോദ്യമായി തുടരുന്നു. ബാഹ്യമായ വളര്‍ച്ചയോടൊപ്പം നന്മകളിലൂന്നിയ വ്യക്തി വികാസത്തിനും കുടുംബയോഗങ്ങള്‍ ഏറെ സഹായകരമാണ്. ഗാര്‍ഹിക സഭയായ കുടുംബങ്ങളാണല്ലോ വ്യക്തികളില്‍ വിശ്വാസദീപം തെളിയിക്കുന്നത്. സഭയ്ക്ക് വിശ്വാസാധിഷ്ഠിത ജീവിതത്തില്‍ നേതൃത്വം നല്കുവാന്‍ അഭിവന്ദ്യ ജയിംസ് അത്തിക്കളം പിതാവിനെയുള്‍പ്പടെ നിരവധി വൈദികരെയും സന്യാസികളെയും സമ്മാനിച്ച ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബത്തെയോര്‍ത്ത് സഭ ഇന്ന് ഏറെ അഭിമാനിക്കുന്നു.
സഭയ്ക്കും നാടിനും അഭിമാനമായ ചതുര്‍ത്ഥ്യാകരി അത്തിക്കളം കുടുംബം 10-ാം വാര്‍ഷികയോഗം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാ നന്മകളും നേരുന്നു. നിങ്ങളുടെ ഈ കൂട്ടായ്മയും ഐക്യവും സമൂഹത്തിന് മാതൃകയാകട്ടെ എന്ന് ആശംസിക്കുന്നു.
മിശിഹായില്‍ സ്നേഹപൂര്‍വ്വം,
✍ബിഷപ്പ് തോമസ് തറയില്‍, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍