ആശംസ

കുടുംബകൂട്ടായ്മകളുടെ അടിസ്ഥാന ലക്ഷ്യം കുടുംബങ്ങളുടെ ഐക്യവും പരസ്പരസ്നേഹവും നിലനിര്‍ത്തുകയും കൂടുതല്‍ വളര്‍ത്തുകയും ചെയ്യുക എന്നുളളതാണല്ലോ. അത്തിക്കളം കുടുംബയോഗം 10-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കുടുംബയോഗത്തിന്റെ തുടക്കകാര്‍ക്കും ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. വരും തലമുറയെയും ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ദൈവവിളിയിലും മുന്നോട്ടുകൊണ്ടുപോകുവാന് അത്തിക്കളം കുടുംബത്തിന്റെ നല്ല മാതൃകകള്‍ കാരണമാകട്ടെ എന്നാശംസിക്കുന്നു. തുടര്‍ന്നും പരസ്പരം ക്ഷമയോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിച്ച് യേശുവിന്റെ സ്നേഹത്തില്‍ നമുക്കെല്ലാവര്‍ക്കും ആഴത്തില്‍ ഐക്യപ്പെടാം. അത്തിക്കളം കുടുംബത്തിന് ഒരു ഇടയനെത്തന്ന് അനുഗ്രഹിച്ച ദൈവത്തിന് നമുക്കൊരുമിച്ച് നന്ദിയര്‍പ്പിക്കാം. എല്ലാവര്‍ക്കും പ്രാര്‍ത്ഥനാശംസകള്‍ !!

സ്നേഹപൂര്‍വ്വം

ഫാ. മാത്യു അത്തിക്കളം, രക്ഷാധികാരി

സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com