ആശംസ

കുട്ടനാട്ടിലെ പ്രമുഖ കുടുംബമായ അത്തിക്കളം 10-ാമത് കുടുംബവാര്‍ഷികം ആഘോഷിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. കുടുംബം ദൈവികപദ്ധതിയുടെ കാതലായ ഭാഗമാണ്, അനാദിയിലെ ആരംഭിച്ച കുടുംബത്തിന്റെ സുസ്ഥിതി എക്കാലവും വിശുദ്ധ ഗ്രന്ഥചരിത്രത്തിലും, സഭാചരിത്രത്തിലും പ്രാധാന്യമുളളതായിരുന്നു. വിശാലവും ആത്മാര്‍ത്ഥവുമായ കുടുംബബന്ധങ്ങളാണ് വ്യക്തിത്വവികസനത്തിനും, സാമൂഹ്യബോധ്യങ്ങള്‍ക്കും സമാധാനജീവിതത്തിനും, സാമ്പത്തിക വളര്‍ച്ചയ്ക്കും, ധാര്‍ംമ്മികനിലവാരത്തിന്റെ ഉയര്‍ച്ചയ്ക്കും കാരണമെന്നതില്‍ സംശയമില്ല. ദൈവവിളി പ്രോത്സാഹനത്തിലും, സഭാശുശ്രൂഷകളില്‍ നല്കുന്ന നല്ല സഹകരണത്തിനും അത്തിക്കളം കുടുംബം ചെന്നുചേര്‍ന്നിടത്തെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇനിയും ധാരാളമായി ദൈവാനുഗ്രഹത്തിന്റെ കൈയ്യൊപ്പുകള്‍ ഈ കുടുംബത്തിലൂടെ ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.

എന്ന്

ഫാ. മാത്യു ചൂരവടി, പുളിങ്കുന്ന് ഫൊറോനാ വികാരി

സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com