കെട്ടുറപ്പുളള കുടുംബബന്ധങ്ങളാണ് ഒരു നല്ല സമൂഹത്തിന്റെ അടിത്തറ. കുടുംബബന്ധങ്ങള്‍ക്ക് വില നഷ്ടപ്പെടുന്നതുകൊണ്ട് സമൂഹത്തില്‍ ഇന്ന് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. പ്രായമായവര്‍ തിരസ്കരിക്കപ്പെടുന്നു. മാതാപിതാക്കള്‍ വേദനിച്ചു കഴിയുന്നു. യുവജനങ്ങള്‍ക്ക് ലക്ഷ്യബോധം നഷ്ടപ്പെടുന്നു. കുട്ടികള്‍ക്ക് വഴിതെറ്റുന്നു. ജീവിതമൂല്യങ്ങള്‍ തൂത്തെറിയപ്പെടുന്നു.
കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുന്ന, പ്രായമായവരെ കേള്‍ക്കുന്ന, മാതാപിതാക്കളെ ആദരിക്കുന്ന, മക്കള്‍ വിലമതിക്കപ്പെടുന്ന ഒരു സംസ്കാരത്തിലേക്ക് എല്ലാവരും തിരിച്ചുവരേണ്ടിയിരിക്കുന്നു. കുടുബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഒരു സമയം എല്ലാ വീട്ടിലും ഉണ്ടാകണം. അവിടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. നഷ്ടപ്പെടുന്ന കുടുംബബന്ധങ്ങള്‍ തിരിച്ചുപിടിക്കുവാന്‍ കുടുംബയോഗങ്ങള്‍ പോലെയുളള കൂട്ടായ്മകള്‍ക്ക് സാധിക്കും. പ്രതിസന്ധികളെ അതിജീവിച്ച് 10 വര്‍ഷം അത്തിക്കളം കുടുംബയോഗത്തെ മുന്നോട്ടു നയിച്ച ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു. അത്തിക്കളം കുടുംബാംഗങ്ങള്‍ തമ്മിലുളള സ്നേഹവും ഐക്യവും സഹകരണവും നിരന്തരം നിലനില്‍ക്കട്ടെ എന്നുംമറ്റുളളവര്‍ക്ക് അതൊരു മാതൃകയാവട്ടെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും നിര്‍ത്തുന്നു.
✍ഫാ. മിഖായേല്‍ കിങ്ങണംചിറ, വികാരി, സെന്‍റ് പയസ് ടെന്ത് ചര്‍ച്ച്, മങ്കൊമ്പ്