ആശംസ

അത്തിക്കളം കുടുംബയോഗം, വാര്‍ഷികത്തോടനുബന്ധിച്ച് ഒരു സ്മരണിക പ്രസിദ്ധീകരിക്കുന്നതില്‍ സന്തോഷിക്കുന്നു. കഴിഞ്ഞ നാളുകളില്‍ സര്‍വശക്തനായ ദൈവം അത്തിക്കളം ശാഖയിലെ ഓരോ കുടുംബത്തിനും നല്കിയ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനുളള അവസരമാണിത്. ദൈവവചനത്തോടുളള ആഭിമുഖ്യവും സ്നേഹവും വളര്‍ത്തി മിശിഹായുടെ ജീവിക്കുന്ന മാതൃകകളായി പ്രവര്‍ത്തിച്ച് നിങ്ങളുടെ ക്രൈസ്തവ ദൗത്യം നിര്‍വ്വഹിക്കുവാന്‍ ഇടയാകട്ടെ. തങ്ങള്‍ ദൈവജനത്തിലെ ഊര്‍ജ്ജ്സ്വലരും പ്രവര്‍ത്തനോന്മുഖരുമായ അംഗങ്ങളാണെന്നബോധം ഇടവകയിലെ സമൂഹങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കട്ടെ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (പ്രേക്ഷിതപ്രവര്‍ത്തനം 30) അനേകം വൈദിക സമര്‍പ്പിത ദൈവവിളികളാല്‍ അനുഗ്രഹീതമായ ഈ കുടുംബത്തിനും മാര്‍ ജയിംസ് അത്തിക്കളം പിതാവിനും അനുമോദനങ്ങള്‍ ! ഭാവിയില്‍ ഈ കുടുംബത്തില്‍ നിന്നും വിശുദ്ധരായ വൈദിക സമര്‍പ്പിത വിളികള്‍ ഉണ്ടാകാന്‍ സര്‍വ്വശക്തനായ ദൈവം കൃപചൊരിയട്ടെ.

സിസ്റ്റര്‍ മരിയപുഷ്പം, സി. സുപ്പീരിയര്‍, സെന്‍റ് സെബാസ്റ്റ്യന്‍സ് ക്ലാരിസ്റ്റ് കോണ്‍വെന്‍റ്, മങ്കൊമ്പ്

സഹോദരർ ഏകമനസ്സോടെ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്” (സങ്കീ‍‍‌ര്‍ത്തനം 133:1) * Copyright © www.jayesu.com